ബോളിവുഡ് നടി ഊർമിള കോൺഗ്രസിൽ ചേർന്നു

ബോളിവുഡ് നടി ഊർമിള മതോണ്ട്കർ കോൺഗ്രസിൽ ചേർന്നു.കോൺഗ്രസ്സ് അധ്യക്ഷൻ രാഹുൽ ഗാന്ധിയിൽ നിന്നാണ് ഊർമിള അംഗത്വം സ്വീകരിച്ചത്. നോർത്ത് മുംബൈയിൽ നിന്ന് ഊർമിള കോൺഗ്രസ് സ്ഥാനാർത്ഥിയായി മത്സരിക്കുമെന്നാണ് സൂചന. തൊണ്ണൂറുകളിൽ രംഗീല ഉൾപ്പെടെയുള്ള ചിത്രങ്ങളിലൂടെ തിളങ്ങിയ ഊർമ്മിള അക്കാലത്ത് ബോളിവുഡിലെ സൂപ്പർ നായികയായിരുന്നു.

ഏഴാം വയസിൽ ബാലെ താരമായി മറാത്തി ചിത്രത്തിലൂടെയാണ്‌ ഊർമിള സിനിമയിൽ അരങ്ങേറിയത്. മലയാളത്തിൽ തച്ചോളി വർഗീസ് ചേകവർ എന്ന മോഹൻലാൽ ചിത്രത്തിലും നായികയായിട്ടുണ്ട്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top