ഐപിഎല്ലിൽ ഇന്ന് മുംബൈ-ബാംഗ്ലൂർ പോരാട്ടം

ഐപിഎല്ലിൽ ഇന്ന് മുംബൈ ഇന്ത്യൻസ് ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്‌സിനെ നേരിടും. ആദ്യ മത്സരങ്ങളിൽ തോൽവി വഴങ്ങിയ രണ്ടു ടീമുകളും സീസണിലെ ആദ്യ ജയം തേടിയാണ് ഇന്നിറങ്ങുന്നത്. ബാംഗ്ലൂരിന്റെ ഹോം ഗ്രൗണ്ടായ ചിന്നസ്വാമി സ്റ്റേഡിയത്തിൽ രാത്രി എട്ടിനാണ് മത്സരം.

ഡൽഹിക്കെതിരായ കഴിഞ്ഞ മത്സരത്തിൽ പരുക്കേറ്റ ജസ്പ്രീത് ബുംറ മുംബൈയ്ക്ക് വേണ്ടി ഇന്ന് കളത്തിലിറങ്ങിയേക്കും. അതേ സമയം ദക്ഷിണാഫ്രിക്കൻ പര്യടനത്തിന് ശേഷം ഇന്ന് ഇന്ത്യയിലെത്തിയ ശ്രീലങ്കൻ താരം ലസിത് മലിങ്ക മുംബൈ നിരയിൽ ഇന്ന് കളിക്കുമോ എന്നതിൽ വ്യക്തതയായിട്ടില്ല.വിരാട് കോഹ്‌ലി, എ ബി ഡിവില്ലിയേഴ്‌സ് എന്നിവരുടെ ബാറ്റിങ് ഫോമിൽ പ്രതീക്ഷയർപ്പിച്ചാണ് ബാംഗ്ലൂർ ഇറങ്ങുന്നത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top