വിഴിഞ്ഞം തുറമുഖ നിർമാണം പൂർത്തിയാക്കാൻ സാവകാശം തേടി അദാനി ഗ്രൂപ്പ് (ട്വന്റിഫോർ എക്സ്ക്ലൂസീവ്)

വിഴിഞ്ഞം തുറമുഖ നിർമാണം പൂർത്തിയാക്കാൻ സാവകാശം തേടി അദാനി.വിഴിഞ്ഞം തുറമുഖ നിർമാണം പൂർത്തിയാക്കാൻ സാവകാശം തേടി അദാനിയുടെ മകൻ മുഖ്യമന്ത്രിയെ കണ്ടു. പത്തു മാസം കൂടുതലെടുക്കുമെന്നാണ് അദാനി വ്യക്തമാക്കുന്നത്. പാറ ലഭ്യത ഉറപ്പു വരുത്താൻ നടപടി എടുത്തെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയിട്ടുണ്ട്. -മുഖ്യമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് കരണ്‍ അദാനി ഈ ആവശ്യം മുന്നോട്ട് വച്ചത്. രഹസ്യമായ കൂടിക്കാഴ്ചയായിരുന്നു ഇത്. കരണ്‍ അദാനിയും മുഖ്യമന്ത്രിയും മാത്രമാണ് ചര്‍ച്ചയില്‍ പങ്കെടുത്തത്. തിരുവനന്തപുരത്ത് മുഖ്യമന്ത്രിയുടെ ചേംബറിലായിരുന്നു കൂടിക്കാഴ്ച. തിരുവനന്തപുരം വിമാനത്താവള വികസനത്തിലും അദാനി മുഖ്യമന്ത്രിയുടെ പിന്തുണ തേടി.
ReadAlso: വിഴിഞ്ഞം തുറമുഖം; സര്‍ക്കാര്‍ അദാനിയോട് നഷ്ടപരിഹാരം ആവശ്യപ്പെട്ടു
ഗൗതം അദാനിയുടെ മകനാണ് കരൺ അദാനി. ആദ്യഘട്ടം പൂര്‍ത്തിയാക്കാത്തതിന്റെ പേരില്‍ ഇപ്പോള്‍ തന്നെ പിഴയൊടുക്കണമെന്ന് വിഴിഞ്ഞം രാജ്യാന്തര തുറമുഖ കമ്പനിയുടെ നോട്ടീസ് നിലനില്‍ക്കുന്നുണ്ട്. എന്നാല്‍ പ്രകൃതിക്ഷോഭത്തില്‍ ഉപകരണങ്ങള്‍ നശിച്ചതായാണ് അദാനി ഗ്രൂപ്പ് വ്യക്തമാക്കിയത്. ഡ്രഡ്ജറുകള്‍ അടക്കം നഷ്ടപ്പെട്ടുവെന്നാണ് വാദം. അക്കാരണം കൊണ്ട് തന്നെ ഇനിയും സാവകാശം വേണമെന്നും അദാനി ആവശ്യപ്പെട്ടിട്ടുണ്ട്. ഡിസംബറില്‍ പൂര്‍ത്തിയാക്കിയില്ലെങ്കില്‍ ഓരോ ദിവസവും 12ലക്ഷം രൂപ വച്ച് പിഴയായി നല്‍കേണ്ടി വരും. ഇത് ഒഴിവാക്കാനുള്ള നീക്കത്തിന്റെ ഭാഗമാണ് കരണ്‍ അദാനിയുടെ ഇന്നത്തെ കൂടിക്കാഴ്ച. മുഖ്യമന്ത്രി അനുകൂലമായി പ്രതികരിച്ചിട്ടില്ല. എന്നാല്‍ കരണ്‍ അദാനി ഇതെ കുറിച്ച് പ്രതികരിക്കാന്‍ തയ്യാറായില്ല.
ReadAlso: വിഴിഞ്ഞം തുറമുഖ പദ്ധതി വൈകിയേക്കും; അദാനി
ഓഖി ചുഴലിക്കാറ്റിനെ തുടർന്നു ഡ്രഡ്ജർ തകർന്നതുമൂലം തുറമുഖത്തിന്റെ നിർമാണ പ്രവർത്തനങ്ങൾക്കു തടസമായെന്ന് ചൂണ്ടിക്കാട്ടിയാണ് അദാനി ഗ്രൂപ്പ് സർക്കാരിനെ സമീപിച്ചത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here