പോലീസുകാരനടക്കം രണ്ട് പേര്‍ക്ക് കൂടി സൂര്യാഘാതമേറ്റു

sun burn

കൊച്ചിയിൽ ട്രാഫിക് പോലീസ് ഉദ്യോഗസ്ഥനടക്കം രണ്ട് പേര്‍ക്ക് കൂടി സൂര്യാഘാതമേറ്റു.  തോപ്പുംപടി ഭാഗത്തു വാഹന പരിശോധന നടത്തിവന്ന എസ്. ഭരതൻ ആണ് സൂര്യാഘാതത്തെ തുടർന്ന് തളർന്നു വീണത്. അടുത്തുള്ള ഹോസ്പിറ്റലിൽ എത്തിച്ചു ചികിത്സ നൽകി.

കോട്ടയം ഈരാറ്റുപേട്ടയിൽ മരവിക്കൽ സ്വദേശി രാജു രാജുവിനാണ് സൂര്യാതപമേറ്റത്.  വീട്ടിലെ പറമ്പിൽ ജോലി ചെയ്യുന്നതിനിടയിലാണ് പൊള്ളലേറ്റത്. ഇയാളെ തീക്കോയി പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ പ്രവേശിപ്പിച്ചു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top