ഷൂട്ടിങിനിടെ വിശാലിന് പരിക്ക്

തെന്നിന്ത്യന്‍ താരം വിശാലിന് പരിക്ക്. സുന്ദര്‍ സി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെ തുര്‍ക്കിയില്‍ വെച്ചാണ് പരിക്കേറ്റത്. ആക്ഷന്‍ രംഗം ചിത്രീകരിക്കുന്നതിനിടെ എടിവി ബൈക്ക് മറിഞ്ഞാണ് അപകടമുണ്ടായത്. അപകടം നടന്ന ഉടനെ വിശാലിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. താരത്തിന്റെ കൈയ്ക്കും കാലിനുമാണ് പരിക്കേറ്റിരിക്കുന്നത്. പരുക്ക് ഗുരുതരമല്ല.

പരിക്കുപറ്റി ഇരിക്കുന്ന വിശാലിന്റെ ചിത്രങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. കൈയിലും കാലിലും ബാന്‍ഡേജ് ധരിച്ചിരിക്കുന്നതാണ് ചിത്രങ്ങള്‍. 50 ദിവസത്തെ ഷൂട്ടിങ്ങിനായി കഴിഞ്ഞ ദിവസമാണ് വിശാലും സംഘവും തുര്‍ക്കിയിലേക്ക് പോയത്. തമന്നയാണ് ചിത്രത്തില്‍ നായിക. മലയാളി താരം ഐശ്വര്യ ലക്ഷ്മിയും ചിത്രത്തില്‍ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.

ദിവസങ്ങള്‍ക്ക് മുന്‍പാണ് നടി അനിഷ റെഡ്ഡിയുമായി വിശാലിന്റെ വിവാഹ നിശ്ചയം കഴിഞ്ഞത്. തെലുങ്ക് സൂപ്പര്‍ ഹിറ്റ് ചിത്രം ടെമ്പറിന്റെ തമിഴ് റീമേക്കായ അയോഗ്യയാണ് വിശാലിന്റേതായി പുറത്തിറങ്ങാനുള്ള അടുത്ത ചിത്രം.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top