യമുന എക്‌സ്പ്രസ്‌വേയിൽ ബസ് അപകടം; 8 മരണം

നോയിഡയിൽ യമുന എക്‌സ്പ്രസ്‌വേയിൽ ബസ് ട്രക്കിലിടിച്ചുണ്ടായ അപകടത്തിൽ എട്ടുപേർ മരിച്ചു. ബസ്സിന്റെ ഡ്രൈവർ ഉൾപ്പെടെയുള്ളവരാണ് മരിച്ചത്. മുപ്പതോളം പേർക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ഇന്ന് രാവിലെയായിരുന്നു അപകടം. ഉത്തർപ്രദേശിലെ ഔറിയയിൽ നിന്നും നോയിഡയിലേക്ക് വരുകയായിരുന്ന  ബസ്സാണ് അപകടത്തിൽപ്പെട്ടത്.

നിറയെ യാത്രക്കാരുണ്ടായിരുന്ന ബസ്സിന്റെ നിയന്ത്രണം  വിട്ടതാണ് അപകടത്തിന് ഇടയാക്കിയതെന്നാണ്  പ്രാഥമിക നിഗമനം. നിയന്ത്രണം നഷ്ടപ്പെട്ട ബസ് വഴിയരികിൽ പാർക്ക് ചെയ്തിരുന്ന ട്രക്കിലേക്ക് പാഞ്ഞുകയറുകയായിരുന്നു. പരിക്കേറ്റവരെ ഉടൻ തന്നെ സമീപത്തെ ആശുപത്രികളിലേക്ക്‌ മാറ്റി. ഇവരിൽ പലരുടെയും നില ഗുരുതരമാണെന്നാണ് വിവരം. സ്ഥിരമായി അപകടങ്ങളുണ്ടാകുന്ന യമുന എക്‌സ്പ്രസ് വേയിൽ കഴിഞ്ഞ ഒരു വർഷത്തിനിടെ ഇരുനൂറിലധികം അപകടങ്ങളാണ് റിപ്പോർട്ട് ചെയ്തത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top