സൺറൈസേഴ്‌സ് ഹൈദരാബാദിന് വിജയം

സൺറൈസേഴ്‌സ് ഹൈദരാബാദിന് വിജയം. ആറ് പന്തുകൾ ബാക്കി നിൽക്കെ അഞ്ച് വിക്കറ്റിനാണ് ഡേവിഡ് വാർണർ ക്യാപ്റ്റനായ ടീമിന്റെ വിജയം. 201 റൺസാണ് ഹൈദരാബാദിന്റെ സ്‌കോർ.

37 പന്തിൽ 69 റൺസുമായി ക്യാപ്റ്റൻ ഡേവിഡ് വാർണറാണ് ടീമിനെ വിജയിത്തിലേക്ക് നയിച്ചത്. ഹൈദരാബാദിനായി റാഷിദ് ഖാൻ വീണ്ടും മികച്ച പ്രകടനം പുറത്തെടുത്തു. നാല് ഓവറിൽ 24 റൺസ് മാത്രമാണ് താരം വഴങ്ങിയത്. 28 ബോളിൽ 45 റണ്ണുമായി ജോണി ബേസ്‌റ്റോവും, 15 പന്തിൽ 35 റണ്ണുമായി വിജയ് ശങ്കറും മികച്ച പിന്തുണ നൽകി.

Read Also : സഞ്ജു സാംസണ് സെഞ്ച്വറി

ടോസ് നേടി ആദ്യം ബാറ്റു ചെയ്ത രാജസ്ഥാൻ സെഞ്ചുറി നേടിയ സഞ്ജു സാംസന്റെയും അർധ സെഞ്ചുറി നേടിയ ക്യാപ്റ്റൻ അജിങ്ക്യ രഹാനെയുടെയും മികവിൽ 20 ഓവറിൽ രണ്ടു വിക്കറ്റ് നഷ്ടത്തിൽ 198 റൺസെടുത്തു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top