പാലക്കാട് തൊഴിലുറപ്പ് തൊഴിലാളി കുഴഞ്ഞുവീണ് മരിച്ചു; സൂര്യാഘാതമെന്ന് സംശയം

പാലക്കാട് വടകരപ്പതിയിൽ തൊഴിലുറപ്പ് തൊഴിലാളി കുഴഞ്ഞുവീണ് മരിച്ചു. വടകരപ്പതി നല്ലൂർ സ്വദേശി ചിന്നമ്മാൾ (78) ആണ് മരിച്ചത്. സൂര്യാഘാതമാണ് മരണകാരണമെന്നാണ് സംശയം. ഇന്ന് ഉച്ചയ്ക്ക് തിരുവനന്തപുരം പാറശാലയിൽ കർഷകൻ പാടത്ത് കുഴഞ്ഞു വീണ് മരിച്ചിരുന്നു. മുറിയതോട്ടം സ്വദേശി ഉണ്ണികൃഷ്ണനാണ് മരിച്ചത്. സൂര്യാഘാതമാണ് ഉണ്ണികൃഷ്ണന്റെ മരണകാരണമെന്നാണ് സംശയിക്കുന്നത്. ദേഹത്ത് പലയിടങ്ങളിലായി പൊള്ളലേറ്റ പാടുകളുണ്ടായിരുന്നു.
Read Also; ചൂട് കൂടുന്നു; സൂര്യാഘാതം ഏല്‍ക്കാതെ ഇരിക്കാന്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
ഉച്ചയ്ക്ക് പന്ത്രണ്ട് മണിയോടെ തളർന്നു വീണ ഉണ്ണികൃഷ്ണനെ കൂടെയുണ്ടായിരുന്നവർ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സംസ്ഥാനത്ത് കനത്ത ചൂടാണ് ഇന്നും അനുഭവപ്പെട്ടത്. ശരാശരിയിൽ നിന്ന് മൂന്ന് ഡിഗ്രി വരെ ചൂട് സംസ്ഥാനത്ത് നാളെയും അനുഭവപ്പെട്ടേക്കാമെന്നാണ് കാലാവസ്ഥ മുന്നറിയിപ്പ്. ഇത്തവണ വേനൽമഴ ഏപ്രിൽ ആദ്യ വാരത്തോടെ ലഭിക്കുമെന്നാണ് കാലാവസ്ഥാ നീരീക്ഷണകേന്ദ്രം അറിയിച്ചിരിക്കുന്നത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here