ഐപിഎൽ; ഡൽഹിക്ക് 186 റൺസ് വിജയലക്ഷ്യം

ഐപിഎല്ലിൽ ഇന്നത്തെ രണ്ടാം മത്സരത്തിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെ ഡൽഹി ക്യാപിറ്റൽസിന് 186 റൺസ് വിജയലക്ഷ്യം. ടോസ് നേടിയ ഡൽഹി കൊൽക്കത്തയെ ബാറ്റിങ്ങിനയക്കുകയായിരുന്നു. നിശ്ചിത ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ കൊൽക്കത്ത 185 റൺസെടുത്തു.കൊൽക്കത്തയുടെ മുൻനിരക്കാർക്ക് കാര്യമായി തിളങ്ങാനായില്ലെങ്കിലും മൂന്നാം വിക്കറ്റിലെ ദിനേശ് കാർത്തിക്-റസ്സൽ കൂട്ടുകെട്ടാണ് കൊൽക്കത്തയ്ക്ക് തുണയായത്. റസ്സൽ 28 പന്തിൽ നിന്നും 62 റൺസും കാർത്തിക് 36 പന്തിൽ നിന്നും 50 റൺസുമെടുത്തു. ഡൽഹി ക്യാപിറ്റൽസിനു വേണ്ടി ഹർഷാൽ പട്ടേൽ രണ്ട് വിക്കറ്റ് വീഴ്ത്തി.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top