രാഹുൽ മത്സരിക്കുന്ന കാര്യത്തിൽ അഭിപ്രായം പറയേണ്ടത് സിപിഎം അല്ലെന്ന് യെച്ചൂരി

രാഹുൽ ഗാന്ധി മത്സരിക്കുന്ന കാര്യത്തിൽ അഭിപ്രായം പറയേണ്ടത് സിപിഎം അല്ലെന്ന് പാർട്ടി ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. ആരൊക്കെ സ്ഥാനാർത്ഥിയാകണമെന്ന് അതാതു പാർട്ടികളാണ് തീരുമാനിക്കേണ്ടത്. രാജ്യത്തിന്റെ മതേതരത്വവും ജനാധിപത്യവും സംരക്ഷിക്കാൻ മോദി സർക്കാരിനെ പരാജയപ്പെടുത്തുക എന്നതാണ് സിപിഎം നിലപാടെന്നും സീതാറാം യെച്ചൂരി തിരുവനന്തപുരത്ത് പറഞ്ഞു.

Read Also; ഇടതുപക്ഷത്തിന്റെ സമ്മർദ്ദം കാരണം രാഹുൽ കേരളത്തിൽ മത്സരിക്കില്ലെന്ന പ്രചരണം അടിസ്ഥാന രഹിതമെന്ന് ചെന്നിത്തല

വയനാട്ടിൽ രാഹുൽ ഗാന്ധി ഇടതുപക്ഷത്തിനെതിരെ മത്സരിക്കുന്നതിൽ വിയോജിപ്പ് അറിയിച്ച് നേരത്തെ യുപിഎ ഘടകകക്ഷികളടക്കം രംഗത്തെത്തിയിരുന്നു. രാഹുൽ ഇടതു സ്ഥാനാർത്ഥിക്കെതിരെ മത്സരിക്കുന്നത് ദേശീയ തലത്തിൽ പ്രതിപക്ഷ ഐക്യത്തിൽ വിള്ളലുണ്ടാക്കുമെന്ന് എൻസിപി നേതാവ് ശരദ് പവാർ അടക്കമുള്ളവർ രാഹുൽ ഗാന്ധിയെയും സോണിയ ഗാന്ധിയെയും അറിയിച്ചിരുന്നു. അതേ സമയം വയനാട്ടിൽ രാഹുൽ ഗാന്ധി മത്സരിക്കാതിരിക്കുന്നതിന് ഒരു പാർട്ടി ഡൽഹിയിൽ നാടകം കളിച്ചുവെന്നാരോപിച്ച് കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ കഴിഞ്ഞ ദിവസം രംഗത്തുവന്നിരുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top