തിരുവനന്തപുരം–നെടുമ്പാശേരി–കരിപ്പൂര്‍ വിമാനത്താവളങ്ങളില്‍ നിന്നുള്ള ടിക്കറ്റ് നിരക്കില്‍ മൂന്നിരട്ടി വര്‍ധന

ഗള്‍ഫ് രാജ്യങ്ങളിലേക്കുള്ള വിമാനനിരക്ക് കുത്തനേ കൂട്ടി വിമാനകമ്പനികളുടെ കൊള്ള. തിരുവനന്തപുരം –നെടുമ്പാശേരി –കരിപ്പൂര്‍ വിമാനത്താവളങ്ങളില്‍ നിന്നുള്ള ടിക്കറ്റ് നിരക്കില്‍ മൂന്നിരട്ടി വര്‍ധനവാണ് വന്നിരിക്കുന്നത്. വിഷയത്തിൽ കേന്ദ്രം ഇടപെടണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ സിവിൽ വ്യോമയാന മന്ത്രി സുരേഷ് പ്രഭുവിന് കത്തയച്ചു.
കേരളത്തിൽ നിന്ന് വിവിധ ഗൾഫ് നാടുകളിലേക്കുള്ള ടിക്കറ്റ് നിരക്കിലാണ് വൻവർധനവ് .വേനലവധിക്ക് ഗൾഫിലേക്ക് പോകുന്നവരെയാണ് വർധനവ് കാര്യമായി ബാധിക്കുക. 100 മുതൽ 400 ശതമാനം വരെ വർധനയാണ് വിവിധ സെക്ടറുകളിൽ ഈടാക്കുന്നത്. തിരുവനന്തപുരത്ത് നിന്നാണ് ഏറ്റവും കൂടിയ നിരക്ക് ഈടാക്കുന്നത് .എയർ ഇന്ത്യ ,ഇൻഡിഗോ ,ഖത്തർ എയർവേസ് ,ഇത്തിഹാദ് ,സൗദി എയർലൈൻസ് തുടങ്ങി നിരവധി കമ്പനികൾ ഇതിനോടകം നിരക്ക് ഉയത്തിയിട്ടുണ്ട് .
Read Also : ഗള്‍ഫ് വിമാന യാത്രാനിരക്ക് വര്‍ധന: കേന്ദ്രം ഇടപെടണമെന്ന് മുഖ്യമന്ത്രി
കരിപ്പൂരിൽ നിന്ന് ദുബൈ ,ഷാർജ, അബുദബി എന്നിവടങ്ങളിലേക്ക് 8,000 മുതൽ 10,000 രൂപ വരെയാണ് സാധാരണ സമയങ്ങളിൽ ഈടാക്കുന്നത് .എന്നാൽ നിലവിൽ ഇത് 20,000ത്തിനു മുകളിലാണ് നിരക്ക്.ഈ സാഹര്യം കണക്കിൽ എടുത്ത് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയൻ 2019 ഫെബ്രുവരിയിൽ നിലവിലുണ്ടായിരുന്ന നിരക്ക് പുന:സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് വ്യോമയാന മന്ത്രി സുരേഷ് പ്രഭുവിന് കത്തയച്ചിട്ടുണ്ട് .
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here