രാഹുല്‍ ഗാന്ധി വയനാട്ടിലേക്ക്; നൃത്തം ചെയ്തും മധുരം വിതരണം ചെയ്തും സ്വാഗതം ചെയ്തത് ഗള്‍ഫ് മലയാളികള്‍

രാഹുല്‍ ഗാന്ധി വയനാട്ടിലേക്ക് വരുന്നതിനെ നൃത്തം ചെയ്തും മധുരം വിതരണം ചെയ്തുമാണ് ഗള്‍ഫ് മലയാളികള്‍ സ്വാഗതം ചെയ്തത്. പ്രവൃത്തി ദിവസമായിട്ടും ജിദ്ദയില്‍ നിരവധി പ്രവര്‍ത്തകര്‍ ഒത്തുകൂടി സന്തോഷം പങ്കുവെച്ചു.

വയനാട്ടില്‍ രാഹുല്‍ ഗാന്ധിയുടെ സ്ഥാനാര്‍ഥിത്വം ഉറപ്പിച്ചതോടെ ഗള്‍ഫിലെ യു.ഡി.എഫ് അനുഭാവികളും ആവേശത്തിലാണ്. പ്രഖ്യാപനം വന്നതോടെ ജിദ്ദയിലെ കോണ്ഗ്രസ് – ലീഗ് അനുകൂല സംഘടനകളായ ഒ.ഐ.സി.സിയുടെയും കെ.എം.സി.സിയുടെയും പ്രവര്‍ത്തകര്‍ പുറത്തിറങ്ങി. മധുരം വിതരണം ചെയ്തു, നൃത്തം ചെയ്തു. മുദ്രാവാക്യം വിളിച്ചു.

Read Also : രാഹുല്‍ ഗാന്ധി വന്നതോടെ മുഖ്യമന്ത്രിയുടെ സമനില തെറ്റിയെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍

രാഹുല്‍ തരംഗത്തില്‍ കേരളം മാത്രമല്ല അയല്‍സംസ്ഥാനങ്ങളും കോണ്ഗ്രസ് തൂത്തുവാരുമെന്നാണ് ഈ പ്രവര്‍ത്തകരുടെ പ്രതീക്ഷ. പ്രധാനമന്ത്രി സ്ഥാനാര്‍ഥിയുടെ തിരഞ്ഞെടുപ്പ് പ്രചാരണങ്ങളുടെ ഭാഗമാകാന്‍ എങ്ങിനെയെങ്കിലും ലീവെടുത്ത് നാട്ടിലെത്താനാണ് പലരുടെയും ശ്രമം.

പ്രവര്‍ത്തി ദിവസമായിട്ടും ജോലിയില്‍ നിന്ന് ലീവെടുത്താണ് പലരും രാഹുലിന്‍റെ വരവിനെ ആഘോഷപൂര്‍വ്വം സ്വാഗതം ചെയ്തത്. മലയാളികളുടെ സംഗമസ്ഥലമായ ജിദ്ദയിലെ ഷറഫിയയില്‍ യു.ഡി.എഫ് അനുഭാവികളുടെ ആഘോഷം വരും ദിവസങ്ങളിലും ഉണ്ടാകും.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top