Advertisement

‘നാല് സീറ്റും കുറച്ച് വോട്ടും കിട്ടുന്നതിന് വേണ്ടി ഏത് വർഗീയതയുമായും കോൺഗ്രസ് കൂട്ടുകൂടും’ : മുഖ്യമന്ത്രി

April 1, 2019
Google News 1 minute Read

രാഹുൽ ഗാന്ധി വയനാട്ടിൽ മത്സരിക്കുന്നതിനെതിരെ രൂക്ഷ വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. രാഹുൽ ഗാന്ധി വയനാട്ടിൽ മത്സരിക്കുന്നത് ആർക്ക് വേണ്ടിയാണെന്ന് ചോദിച്ച മുഖ്യമന്ത്രി, കോൺഗ്രസ് മറ്റ് സംസ്ഥാനങ്ങളിൽ ബിജെപിക്കെതിരെ കൂട്ട് കെട്ടുണ്ടാകുന്നുവെന്നും രാഹുൽ ഗാന്ധി വയനാട്ടിൽ മത്സരിക്കുന്നത് ഇടത് പക്ഷമാണ് പ്രധാന ശത്രുവെന്ന സന്ദേശം നൽകുന്നുവെന്നും ചൂണ്ടിക്കാട്ടി.

‘കേന്ദ്ര ഭരണത്തിൽ ഒരു പേര് മാറി മറ്റൊരു പേര് വരലല്ല വേണ്ടത്. ജനങ്ങൾക്ക് ഗുണമുള്ള സർക്കാർ വരണം. കോൺഗ്രസിന് ഉറപ്പായി കാണുന്ന ഒരു സ്ഥലവും ഇല്ലാത്ത ഗതിയായി. എന്നിട്ടും കയ്യിലിരിപ്പ് മാറ്റുന്നില്ല. നാല് സീറ്റും കുറച്ച് വോട്ടും കിട്ടുന്നതിന് വേണ്ടി ഏത് വർഗീയതയുമായും കോൺഗ്രസ് കൂട്ടുകൂടും. കോൺഗ്രസ് ഒരു പാഠവും അനുഭവത്തിൽ നിന്ന് പഠിക്കില്ല’ മുഖ്യമന്ത്രി പറയുന്നു.

Read Also : രാഹുൽ ഗാന്ധി ബുധനാഴ്ച്ച കേരളത്തിൽ എത്തും; വ്യാഴാഴ്ച്ച നാമനിർദ്ദേശ പത്രിക സമർപ്പിക്കും

അതേസമം, ഇടതുപക്ഷം വയനാട്ടിലെ സ്ഥാനർത്ഥിയെ പിൻവലിക്കണമെന്ന് മുല്ലപ്പള്ളി കോഴിക്കോട് പറഞ്ഞു. ചില അപ്രിയ സത്യങ്ങൾ പറഞ്ഞാൽ മുതിർന്ന കോൺഗ്രസ്സ് നേതാക്കൾക്ക് വേദനിക്കുമെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു . ഡൽഹി കേന്ദ്രീകരിച്ച് നടക്കുന്ന നാടകത്തെ കുറിച്ച് പറയാൻ ആയിട്ടില്ലെന്നും മുല്ലപ്പള്ളി കൂട്ടിച്ചേർത്തു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here