‘പപ്പു’ വിളി വിവാദമായി; പരാമർശം അനുചിതമെന്നും ജാഗ്രതക്കുറവ് പരിശോധിക്കുമെന്നും ദേശാഭിമാനി റസിഡന്റ് എഡിറ്റർ പിഎം മനോജ്‌

രാഹുല്‍ ഗാന്ധിയെ പപ്പു എന്നു വിളിച്ച് സിപിഎമ്മിന്റേയും സിപിഐയുടേയും മുഖപത്രങ്ങളുടെ പരിഹാസം. വിവാദമായപ്പോൾ ദേശാഭിമാനി മുഖപ്രസംഗത്തിലെ പപ്പു പരാമർശം അനുചിതമെന്നും ജാഗ്രതക്കുറവ് പരിശോധിക്കുമെന്നും ദേശാഭിമാനി റസിഡന്റ് എഡിറ്റർ പിഎം മനോജിന്റെ വിശദീകരണം. രാഹുൽ ഗാന്ധി വയനാട്ടിൽ സ്ഥാനാർഥിയായതോടെ ഇടതു മുന്നണി . തെരഞ്ഞെടുപ്പു തന്ത്രങ്ങളില്‍ മാറ്റം വരുത്തി. രാഹുലിനെതിരെ മത്സരിക്കുന്ന സിപിഐ സ്ഥാനാർഥിയെ പിൻവലിക്കണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടു.

രാഹുൽ ഗാന്ധിയെ വ്യക്തിപരമായി ആക്ഷേപിച്ച് സിപിഎം മുഖപത്രം ദേശാഭിമാനിയും സിപിഐ മുഖപത്രം ജനയുഗവും. കോൺഗ്രസ് തകർച്ച പൂർണമാക്കാൻ പപ്പു സ്ട്രൈക്ക് എന്ന തലക്കെട്ടിലാണ് ദേശാഭിമാനി മുഖപ്രസംഗം .ജനയുഗം എഡിറ്റ് പേജിൽ കഷ്ടകാലം വന്ന രാഹുലിനെ കൗപീനവും പാമ്പായ് വന്നു കടിച്ചിടാം എന്ന തലക്കെട്ടിൽ കുറിച്ച പംക്തി അവസാനിക്കുന്നത് ഇതൊന്നും മനസിലാക്കാൻ രാഹുൽ പപ്പുവിന് മനസിലാവില്ല എന്ന വാചകത്തോടെയാണ്. രാഹുലിനെ പപ്പു എന്നു വിളിച്ചത് വിവാദമായതോടെ പരാമർശം അനുചിതമെന്നും ജാഗ്രതക്കുറവുണ്ടായെന്നും ദേശാഭിമാനി റസിഡന്റ് എഡിറ്റർ പിഎം മനോജ് ഫേസ് ബുക്കിൽ കുറിച്ചു. വയനാട്ടിൽ സ്ഥാനാർത്ഥിയായതോടെ ഇടതു മുന്നണിയുടെ വിമർശനത്തിന്റെ കുന്തമുന രാഹുൽ ഗാന്ധിക്കു നേരെയായി.

Read Also : ആം ആദ്മി പാർട്ടി – കോണ്‍ഗ്രസ്സ് സഖ്യത്തെ രാഹുല്‍ ഗാന്ധി എതിർത്തു : അരവിന്ദ് കെജ്രിവാൾ

രാഹുലിനെ വിമർശിക്കുന്ന കാര്യത്തിൽ ബിജെപിക്കും സിപിഎമ്മിനും ഒരേ സ്വരമെന്നും സിപിഐ സ്ഥാനാർഥിയെ പിൻവലിക്കണമെന്നും കോൺഗ്രസ്

രാഹുല്‍ വന്നതോടെ വയനാട്ടില്‍ കൂടുതല്‍ ശ്രദ്ധയൂന്നാനാണ് സിപിഎം തീരുമാനം. വരും ദിവസങ്ങളിൽ കൂടുതൽ ഇടതു നേതാക്കൾ വയനാട്ടിലെത്തും. പ്രചരണ ചുമതല സിപിഎം ഏറ്റെടുത്തു കഴിഞ്ഞു

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top