ആം ആദ്മി പാർട്ടി – കോണ്‍ഗ്രസ്സ് സഖ്യത്തെ രാഹുല്‍ ഗാന്ധി എതിർത്തു : അരവിന്ദ് കെജ്രിവാൾ

ലോക്സഭ തിരഞെടുപ്പില്‍ ആം ആദ്മി പാർട്ടി – കോണ്‍ഗ്രസ്സ് സഖ്യത്തെ രാഹുല്‍ ഗാന്ധി എതിർത്തെന്ന് ഡെല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍. സഖ്യ സാധ്യതകളാരാഞ്ഞ്
തന്നെയാരും സമീപിച്ചിട്ടില്ലെന്ന പി സി സി അധ്യക്ഷ ഷീല ദീക്ഷിതിനുള്ള മറുപടിയായാണ് കെജ്രിവാളിന്‍റെ പ്രസ്ഥാവന. സഖ്യ ചർച്ചകള്‍ക്കായി കോണ്‍ഗ്രസ്സ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ ഒരു തവണ സമീപിച്ചിരുന്നു. എന്നാല്‍ രാഹുല്‍ സഖ്യ സാധ്യതകള്‍ നിഷേധിക്കുകയായിരുന്നു. രാഹുലിനെക്കാള്‍ വലിയ നേതാവല്ല ഷില ദീക്ഷിത്തെന്നും അതിനാല്‍ അവർക്ക് മറുപടി നല്‍കാനില്ലെന്നും കെജ്രിവാള്‍ കൂട്ടിചേർത്തു.

Read Also : ലോക്സഭ തെരഞ്ഞെടുപ്പ്; ആം ആദ്മി പാർട്ടി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു

ബിജെപിയെ അധികാരത്തിൽ നിന്ന് അകറ്റാൻ ഡൽഹിയിൽ സഖ്യം അനിവാര്യമാണെന്ന് കെജ്‌രിവാൾ നേരത്തെ പറഞ്ഞിരുന്നു. എന്നാൽ കോൺഗ്രസ് ഡൽഹി യൂണിറ്റ് സഖ്യത്തോട് ഒരു തരത്തിലും താത്പര്യം കാണിച്ചിരുന്നില്ല. പി.സി.സി.അധ്യക്ഷ ഷീലാ ദിക്ഷിതാണ് സഖ്യത്തെ ഏറ്റവും കൂടുതൽ എതിർത്തിരുന്നത്. സഖ്യത്തിൽ കെജ്‌രിവാൾ നൽകുന്ന രണ്ടോ മൂന്നോ സീറ്റ് പാർട്ടിക്ക് ഒരു ഗുണവും നൽകില്ലെന്നാണ് അവരുടെ വാദം. എന്നാൽ സഖ്യത്തിന് രാഹുൽ ഗാന്ധിക്കും സമ്മതമല്ലാ എന്നാണ് കെജ്‌രിവാൾ ഇപ്പോൾ അറിയിച്ചിരിക്കുന്നത്.

2014ൽ ഡൽഹിയിലെ ഏഴ് സീറ്റുകളും ബിജെപി തൂത്ത്‌വാരിയിരുന്നു. കോൺഗ്രസ്എഎപി സഖ്യമില്ലാതെ മത്സരിച്ചാൽ ഇത്തവണയും ബിജെപിക്ക് നേട്ടമുണ്ടാകുമെന്നാണ് സർവേ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top