വയനാട്ടിൽ രാഹുൽ ഗാന്ധി ബുധനാഴ്ച നാമനിർദേശ പത്രിക സമർപ്പിക്കാൻ എത്തിയേക്കും

rahul gandhi to address people in rajasthan

വയനാട്ടിൽ രാഹുൽ ഗാന്ധി ബുധനാഴ്ച നാമനിർദേശ പത്രിക സമർപ്പിക്കാൻ എത്തിയേക്കും. കല്പറ്റയിലേക്ക് റോഡ് ഷോ നടത്തിയ ശേഷമാകും പത്രിക സമർപ്പണം. സഹോദരിയും ജനറൽ സെക്രട്ടറിയുമായ പ്രിയങ്ക ഗാന്ധിയും രാഹുലിനൊപ്പം വയനാട്ടിൽ എത്തിയേക്കും.

കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി അമേത്തിക്ക് പുറമെ മത്സരിക്കുന്ന മണ്ഡലമായ വായനാട്ടിൽ പത്രിക സമർപ്പണത്തിനായി ബുധാനാഴ്ച എത്തിയേക്കും. നാളെ ഡൽഹിയിലെ കോൺഗ്രസ്‌ ആസ്ഥാനത്തു പ്രകടന പത്രിക പുറത്തിറക്കുന്ന പരിപാടിക്ക് ശേഷമാകും കേരളത്തിലേക്ക് തിരിക്കുക.

പത്രിക സമർപ്പിക്കാൻ നാലാം തിയതി വരെ സമയമുള്ളതിനാൽ വ്യഴാഴ്ചയിലേക്കും രാഹുലിന്റെ വരവ് നീളാം. റോഡ് ഷോയിലൂടെ പരമാവധി ആളുകളെ കണ്ടു കൊണ്ടാവും പത്രിക സമർപ്പണത്തിന് രാഹുൽ എത്തുക. എന്നാൽ റോഡ് ഷോയുടെ കാര്യത്തിൽ അന്തിമ തീരുമാനം ഉണ്ടായിട്ടില്ലെന്നാണ് സൂചന. എസ് പി ജി സുരക്ഷയുള്ള നേതാവയതിനാൽ സ്ഥിതിഗതികൾ വിലയിരുത്തി വരികയാണ്. ജനറൽ സെക്രട്ടറി പ്രിയങ്കാ ഗാന്ധി, സംഘടനകാര്യ സെക്രട്ടറി കെ സി വേണുഗോപാൽ, കേരളത്തിന്റെ ചുമതലയുള്ള ജനറൽ സെക്രട്ടറി മുകുൾ വാസ്നിക് എന്നിവരും വയനാട്ടിൽ എത്തും.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top