റഫാലുമായി ബന്ധപ്പെട്ട പുസ്തകത്തിന്റെ പ്രകാശനം തെരഞ്ഞെടുപ്പ് കമ്മീഷൻ തടഞ്ഞു

റഫാൽ അഴിമതിയുമായി ബന്ധപ്പെട്ട വിഷയം ചർച്ച ചെയ്യുന്ന പുസ്തകത്തിന് തെരഞ്ഞെടുപ്പ് കമ്മീഷൻ താൽക്കാലിക നിരോധനം ഏർപ്പെടുത്തി. റഫാൽ അഴിമതി വിവരങ്ങൾ പുറത്ത് വിട്ട മാധ്യമപ്രവർത്തകൻ എൻ റാം പങ്കെടുക്കേണ്ട പുസ്തക പ്രകാശന ചടങ്ങിനും തെരഞ്ഞെടുപ്പ് കമ്മീഷൻ അനുമതി നിഷേധിച്ചു. എസ് വിജയൻ എഴുതിയ ”റഫാൽ – രാജ്യത്തെ ഞെട്ടിച്ച അഴിമതി” എന്ന പുസ്തകമാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ നിരോധിച്ചത്.

Read Also; പിആർഡിയെ ഉപയോഗിച്ച് ഭരണ നേട്ടങ്ങൾ പ്രചരിപ്പിക്കുന്നതിനെതിരെ ചെന്നിത്തല തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി

ചെന്നൈയിലെ പുസ്തക പ്രസാധകരുടെ ഓഫീസിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ റെയിഡ് നടത്തി. 142 പുസ്തകങ്ങൾ ഇവിടെ നിന്നും പിടിച്ചെടുത്തു. പുസ്തകം പുറത്തിറങ്ങുന്നത് തെരഞ്ഞെടുപ്പ് ചട്ട ലംഘനമാണെന്ന് ആരോപിച്ചാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടി. ദ ഹിന്ദു ചെയർമാനും റഫാൽ അഴിമതികളുമായി ബന്ധപെട്ട രേഖകൾ പുറത്ത് വിട്ട മാധ്യമ പ്രവർത്തകനുമായ എൻ. റാം ചടങ്ങിലെത്തുമെന്ന് അറിയിച്ചിരുന്നു. കമ്മീഷൻറെ നടപടി ജനാധിപത്യ വിരുദ്ധമാണെന്ന് എൻ. റാം പ്രതികരിച്ചു. അതേ സമയം തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ കോടതിയെ സമീപിക്കുമെന്ന് പുസ്തകത്തിന്റെ പ്രസാധകർ അറിയിച്ചു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top