പഴ വർഗങ്ങൾക്ക് പൊള്ളുന്ന വില

തിരഞ്ഞെടുപ്പ് ചൂടും മീനചൂടും ഉച്ചസ്ഥായിലെത്തിയപ്പോൾ വിപണിയിൽ വിലക്കയറ്റം രൂക്ഷമാവുകയാണ്. പഴ വർഗ വിപണിയിലാണ് പൊള്ളുന്ന വില.

ചുട്ടുപൊള്ളുന്ന വേനലിൽ അൽപ്പമൊരു ആശ്വാസം പകരുന്ന പഴ വർ്ഗങ്ങൾക്കും ഇപ്പോൾ പൊള്ളുന്ന വിലയാണ്. ഫെബ്രുവരി അവസാനം ഒരു കിലോ മുന്തിരിയുടെ വില വെറും 60 രൂപയായിരുന്നെങ്കിൽ ഇന്ന് 100 രൂപയാണ്. ഒരു കിലോ മധുര നാരങ്ങയ്ക്ക് 50 രൂപ ആയിരുന്നെങ്കിൽ ഇന്നത് 65 ആയി. തണ്ണിമത്തനും പൈനാപ്പിളിനും എല്ലാം വില വർധിച്ചു.

തമിഴ്‌നാട്ടിലെയും കർണാടകയിലെയും കാർഷിക മേഖലയിലെ ജലക്ഷാമം പഴ വർഗങ്ങളുടെ ലഭ്യതയെ സാരമായി ബാധിച്ചിട്ടുണ്ട്. ചൂട് കൂടുന്നത് കാരണം പഴവർഗങ്ങൾ പെട്ടന്ന് കേടായി പോകുന്ന സാഹചര്യവും വ്യാപാരികളുടെ ആശങ്ക വർധിപ്പിക്കുന്നു

ഏപ്രിൽ രണ്ടാം വാരത്തോടെ വിഷുവും മേയ് രണ്ടാം വാരത്തോടെ റംസാൻ സീസണും ആരംഭിക്കുന്നതോടെ പഴ വർഗങ്ങളുടെ വില ഇനിയും ഉയരും എന്നാണ് വ്യാപാരികൾ പറയുന്നത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top