ഉഷ്ണക്കാറ്റ് ശക്തമാകുന്നു; ഉത്തരേന്ത്യ കടുത്ത ചൂടിലേക്ക്

ഉത്തരേന്ത്യ മുൻ വർഷത്തേക്കാൾ കടുത്ത ചൂടിലേക്ക് നീങ്ങുന്നതായി കാലാവസ്ഥ വകുപ്പ്. ഉഷ്ണക്കാറ്റ് ശക്തമാകുന്നത് മൂലമാണ് ചൂട് വലിയ തോതിൽ കൂടുന്നത്. ഉത്തരേന്ത്യയിലാകെ അന്തരീക്ഷ താപനില ഇനിയും ഉയരാനാണ് സാധ്യത. രാജ്യത്ത് ഉഷ്ണകാറ്റുകൾ കൂടുതൽ  ശക്തമാകുമെന്നാണ്  കാലാവസ്ഥ വകുപ്പിന്റെ റിപ്പോർട്ട്. ഇത് മൂലം മൂന്ന് മാസത്തെ ശരാശരി താപനിലയേക്കാൾ ഒരു ഡിഗ്രി സെൽഷ്യസ് ഉയർന്നേക്കും.

Read Also; കനത്ത ചൂടിൽ കേരളം; ജാഗ്രതാ നിർദേശം ഒരാഴ്ച കൂടി തുടർന്നേക്കും

ശാന്തസമുദ്രത്തിന്റെ തെക്കു കിഴക്കൻ ഭാഗം ചൂടു പിടിക്കുന്ന പ്രതിഭാസമായ എൽനിനോ മൂലമാണ് ചൂട് വർദ്ധിക്കുന്നതെന്നാണ് കാലാവസ്ഥ വകുപ്പിൻറെ വിശദീകരണം. ഏപ്രിൽ മുതൽ ജൂൺ വരെയുള്ള കണക്കാണ് പുറത്ത് വിട്ടിരിക്കുന്നത്. പഞ്ചാബ്, ഹരിയാന, ഡൽഹി, രാജസ്ഥാൻ, മഹാരാഷ്ട്ര, ചത്തീസ്ഗഢ്, ഗോവ, മധ്യപ്രദേശ്, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളിലും കടുത്ത ചൂട് അനുഭവപ്പെട്ടേക്കാമെന്നാണ് മുന്നറിയിപ്പ്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top