കള്ളപ്പണക്കേസിൽ ഫാദർ ആന്റണി മാടശ്ശേരി അറസ്റ്റിലായ സംഭവം; വിശദീകരണവുമായി സൗത്ത് ഇന്ത്യൻ ബാങ്ക്

കള്ളപണം കണ്ടെത്തിതിനെ തുടർന്ന് ഫാദർ ആന്‍ണി മാടശേരി ആറസ്റ്റിലായ സംഭവത്തില്‍ വിശദീകരണവുമായി സൗത്ത് ഇന്ത്യന്‍ ബാങ്ക്. മാടശേരിയുടെ സന്നദ്ധ സംഘടനയായ സഹോദയയുടെ ബാങ്ക് അക്കൗണ്ട് സൗത്ത് ഇന്ത്യന്‍ ബാങ്കിലായായതിനാലാണ് വിശദീകരണം. പൊലീസ് പണം കണ്ടെത്തിയത് എഫ്എംജെ ഹൗസിൽ ബാങ്ക് ജീവനക്കാർ പണം എണ്ണുന്നതിനിടെയെന്ന് ബാങ്ക് അധികൃതർ പറയുന്നു. ജീവനക്കാർ എണ്ണിയ 6 കോടി രൂപ രേഖകളില്ലാതെ പൊലീസ് പിടിച്ചെടുത്തെന്നും വിശദീകരണത്തിൽ പറയുന്നു.
നേരത്തെ ഫാദർ ആന്റണി മാടശ്ശേരിയും പൊലീസിനെതിരെ ഗുരുതര ആരോപണങ്ങളുമായി രംഗത്തെത്തിയിരുന്നു. ഖന്ന പോലീസ് സംഘം ബലം പ്രയോഗിച്ച് പണം കസ്റ്റയിലെടുക്കുകയായിരുന്നു. പിടിച്ചെടുത്ത തുകയിൽ 9.66 കോടി രൂപ മാത്രമാണ് പോലിസ്, എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് കൈമാറിയതെന്നും ഫാ.ആന്റണി മാടശ്ശേരി ആരോപിച്ചു.
Read Also : പഞ്ചാബ് പോലീസിനെതിരെ ഗുരുതര ആരോപണവുമായി ഫാ.ആന്റണി മാടശ്ശേരി
കഴിഞ്ഞ ദിവസം വാഹന പരിശോധനക്കിടെയാണ് ഫാദർ ആന്റണി മാടശ്ശേരിയെ കള്ളപ്പണം കൈവശം വെച്ചുവെന്ന് ആരോപിച്ച് പഞ്ചാബ് പോലിസ് അറസ്റ്റു ചെയ്യുന്നത്. എന്നാൽ ജലന്ദറിൽ നടത്തിയ പത്രസമ്മേളനത്തിൽ പോലീസിനെതിരെ ഗുരുതര ആരോപണങ്ങളാണ് ഫാദർ ആന്റണി മാടശ്ശേരി ഉന്നയിച്ചത്.
സഹോദയ കമ്പനിയുടെ രേഖകളുള്ള പണമാണ് പോലീസ് പിടിച്ചെടുത്തത്.പർതാപുരയിലെ താമസ സ്ഥലത്ത് റെയ്ഡു നടത്തി 16.65 ലക്ഷം തട്ടിയെടുക്കുകയായിരുന്നു. എന്നാൽ 9 കോടി 66 ലക്ഷം മാത്രമേ പഞ്ചാബ് പോലീസ് ആദായ നികുതി വകുപ്പിന് കൈമാറിയിട്ടുള്ളൂ. 6 കോടി 66 ലക്ഷം രൂപ എവിടെയാണെന്ന് പഞ്ചാബ് പോലീസ് ഉത്തരം പറയണമെന്നും ഫാദർ ആന്റണി മാടശ്ശേരി പറഞ്ഞു.
3 വാഹനങ്ങളിൽ നിന്ന് ജലന്ധർ അംബാല ഹൈവേയിൽ വച്ച് പണം പിടിച്ചെടുത്തുവെന്ന ഖന്ന എസ് എസ് പി ദ്രുവ് ദഹിയയുടെ അവകാശ വാദം കളവാണ്.എസ് എസ് പി ക്കും മറ്റ് പോലീസുകാർക്കും എതിരെ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ചീഫ് ജസ്റ്റിസിനും മുഖ്യമന്ത്രിക്കും ഇമെയിൽ അയച്ചുവെന്നും ഫാദർ ആന്റണി മാടശ്ശേരി പറഞ്ഞു
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here