തൃശൂരിൽ സുരേഷ് ഗോപി എൻഡിഎ സ്ഥാനാർത്ഥി

തൃശൂരിലെ എൻഡിഎ സ്ഥാനാർത്ഥിയായി സുരേഷ് ഗോപി മത്സരിക്കും. ബിജെപി കേന്ദ്ര തെരഞ്ഞെടുപ്പ് സമിതിയാണ് സുരേഷ് ഗോപിയുടെ സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ചത്.
നേരത്തെ തൃശൂരിൽ സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചിരുന്നത് ബിഡിജെഎസ് അധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളിയെയായിരുന്നു. എന്നാൽ രാഹുൽ ഗാന്ധി വയനാട്ടിൽ കോൺഗ്രസ് സ്ഥാനാർത്ഥിയായതോടെ തുഷാർ വയനാട്ടിലേക്ക് മാറുകയായിരുന്നു. ഇതേ തുടർന്നാണ് തൃശൂരിലേക്ക് ബിജെപി സുരേഷ് ഗോപിയെ സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചിരിക്കുന്നത്.നിലവിൽ രാജ്യസഭാ എം പി യായ സുരേഷ് ഗോപി തൃശൂരിൽ സ്ഥാനാർത്ഥിയാകണമെന്ന് ബിജെപി ദേശീയ നേതൃത്വം ആവശ്യപ്പെട്ടിരുന്നു. തൃശൂരിന് പുറമേ ഗുജറാത്തിലെ സൂറത്ത്, മഹേസന മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികളെയുമാണ് ബിജെപി ഔദ്യോഗികമായി പ്രഖ്യാപിച്ചത്.
Bharatiya Janata Party releases list of candidates for parliamentary constituencies of Mahesana and Surat in Gujarat and Thrissur in Kerala. pic.twitter.com/gRfDPPz3wT
— ANI (@ANI) 2 April 2019
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here