കണ്ണൂരിൽ ബോംബ് പൊട്ടി ഒമ്പതാം ക്ലാസ് വിദ്യാർത്ഥിക്ക് പരിക്കേറ്റു

മട്ടന്നൂർ പരിയാരത്ത് ആളൊഴിഞ്ഞ പറമ്പിൽ നിന്നും കിട്ടിയ ബോംബ് പൊട്ടി ഒമ്പതാം ക്ലാസ് വിദ്യാർത്ഥിക്ക് പരിക്കേറ്റു.  വൈകീട്ട്   അഞ്ചരയോടെയാണ്‌ സംഭവം. ഉസ്മാൻ എന്നയാളുടെ പറമ്പിൽ ക്രിക്കറ്റ് കളിച്ചു കൊണ്ടിരിക്കുമ്പോഴായിരുന്നു സ്‌ഫോടനം. കളിക്കുന്നതിനിടെ പന്തെടുക്കാനായി പോയപ്പോൾ പറമ്പിലെ ഓല കൂട്ടത്തിനിടയിൽ കണ്ട ബോംബ്  കുട്ടി
കയ്യിലെടുത്തപ്പോഴാണ് സ്‌ഫോടനമുണ്ടായത്.

പൊട്ടിയത് സ്റ്റീൽ ബോംബാണെന്നാണ് സംശയം. ബോംബ് സ്‌ക്വാഡ് സ്ഥലത്തെത്തി കൂടുതൽ പരിശോധന നടത്തും. കുട്ടിയുടെ മുഖത്തും കണ്ണിനും, വലത് കൈക്കും ഗുരുതരമായി പരിക്കേറ്റു. കുട്ടിയെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. കണ്ണൂരിൽ കഴിഞ്ഞയാഴ്ചയും ബോംബ് സ്‌ഫോടനത്തിൽ രണ്ട് കുട്ടികൾക്ക് പരിക്കേറ്റിരുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top