സോളാർ വൈദ്യുതി ഉൽപാദനത്തിൽ ലോക റെക്കോർഡ് സ്വന്തമാക്കാനൊരുങ്ങി ദുബായ്

സോളാർ വൈദ്യുതി ഉൽപാദനത്തിൽ ലോക റെക്കോർഡ് സ്വന്തമാക്കാനൊരുങ്ങി ദുബായ്. ഏറ്റവും ഉയരത്തിലുള്ള ഒറ്റ സൈറ്റ് സോളാർ വൈദ്യുതി ഉൽപാദന കേന്ദ്രമായ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം സോളാർ പാർക്കിന്റെ നിർമ്മാണം പുരോഗമിക്കുകയാണ്. 1,578 കോടി ദിർഹം ചെലവിൽ നാലുഘട്ടങ്ങളായി നിർമ്മിക്കുന്ന പദ്ധതി പൂർത്തിയാകുന്നതോടെ 950 മെഗാവാട്ട് വൈദ്യുതി ഉൽപാദിപ്പിക്കാനാകും.

260 മീറ്ററാണ് കോൺക്രീറ്റ് തൂണിന്റെ ഉയരം. നിർമാണം പൂർത്തിയാകുന്നതോടെ ലോകത്തെ ഏറ്റവും ഉയരമുള്ള സോളാർ പവർ ടവറും ഇതാകും. ദുബായ് ഇലക്ട്രിസിറ്റി ആൻഡ് വാട്ടർ അതോറിറ്റി (ദീവ) എംഡി സയീദ് മുഹമ്മദ് അൽ തായർ കഴിഞ്ഞ ദിവസം പദ്ധതി പ്രദേശം സന്ദർശിച്ച് നിർമ്മാണ പുരോഗതി വിലയിരുത്തിയിരുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top