Advertisement

20 കേസുകളെന്ന് പത്രികയില്‍, 243 കേസുണ്ടെന്ന് സര്‍ക്കാര്‍; കെ സുരേന്ദ്രന്‍ നാമനിര്‍ദ്ദേശ പത്രിക പുതുക്കി നല്‍കും

April 3, 2019
Google News 0 minutes Read
govt list of 51 women devottes is a move to sabotage review petition alleges k surendran

പത്തനംതിട്ട മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ത്ഥി കെസുരേന്ദ്രന്‍ നാമനിര്‍ദ്ദേശ പത്രിക പുതുക്കി നല്‍കും. തന്റെ പേരിലുള്ള കേസുകളുടെ വിശദാംശങ്ങള്‍ കൂടി ഉള്‍പ്പെടുത്താന്‍ വേണ്ടിയാണിത്. തന്റെ പേരില്‍ ഇരുപത് കേസുകളുണ്ടെന്നാണ് നാമനിര്‍ദ്ദേശ പത്രികയില്‍ സുരേന്ദ്രന്‍ പറഞ്ഞിരുന്നത്. എന്നാന്‍ കഴിഞ്ഞ ദിവസം സര്‍ക്കാര്‍ ഹൈക്കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ സുരേന്ദ്രനെതിരെ 243 കേസുകളുണ്ടെന്ന് വ്യക്തമാക്കിയിരുന്നു. സൂക്ഷ്മ പരിശോധനയില്‍ ഇതു ഉയര്‍ന്നു വന്നാല്‍ പത്രിക തള്ളാന്‍ സാധ്യതയുള്ളതിനാലാണ് പുതുക്കി നല്‍കുന്നത്.

കഴിഞ്ഞ ദിവസമാണ് സുരേന്ദ്രനെതിരെ 243 കേസുകളുണ്ടെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചത്. കഴിഞ്ഞ ജനുവരി രണ്ട്, മൂന്ന് തീയതികളില്‍ ശബരിമല കര്‍മസമിതിയും ബിജെപിയും ആഹ്വാനം ചെയ്ത ഹര്‍ത്താലിലുണ്ടായ അക്രമങ്ങളുടെ പേരില്‍ പാറശാല മുതല്‍ കാസര്‍ഗോഡ് വരെ വിവിധ സ്‌റ്റേഷനുകളിലായാണ് സുരേന്ദ്രനെതിരെ 243 ഓളം കേസുകള്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഇത്രയേറെ കേസുകളുള്ളതായി സുരേന്ദ്രന് നോട്ടീസ് ലഭിക്കാത്തതാണു കാരണം. നാമനിര്‍ദേശപത്രികയില്‍ 20 കേസുകളുടെ വിവരമാണു സുരേന്ദ്രന്‍ നല്‍കിയിട്ടുള്ളത്.

ക്രിമിനല്‍ കേസുളുടെ എണ്ണം വര്‍ദ്ധിച്ചതോടെ നാമനിര്‍ദേശ പത്രിക തള്ളിപ്പോകാനുള്ള സാധ്യത മുന്‍കൂട്ടി കണ്ടാണ് ബിജെപി നീക്കം. കൂടുതല്‍ കേസുകള്‍ സുരേന്ദ്രനെതിരെ വരുന്നതില്‍ രാഷ്ട്രീയ ഗൂഡാലോചനയുണ്ടെന്നാണ് ബിജെപി നേതൃത്വം ആരോപിക്കുന്നത്. സംഭവം പ്രചാരണത്തില്‍ ഒരു വിഷയമായി ഉയര്‍ത്താനും ബിജെപി നീക്കം നടത്തുന്നുണ്ട്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here