Advertisement

യുഎഇയിൽ മഴ തുടരുമെന്ന് അറിയിപ്പ് ; ചൂടിന് നേരിയ കുറവ്

April 3, 2019
Google News 1 minute Read

യുഎഇയുടെ പലപ്രദേശങ്ങളിലും ബുധനാഴ്ച നേരിയ തോതിൽ മഴ ലഭിച്ചു. പലയിടത്തും ഇപ്പോഴും  മേഘാവൃതമായ കാലാവസ്ഥയാണ്. ശനിയാഴ്ച വരെ മഴ തുടരുമെന്നാണ് നാഷണൽ സെന്റർ ഫോർ മെറ്റിയറോളജി ആൻഡ് സീസ്‌മോളജി (എൻസിഎം) യുടെ അറിയിപ്പ്. മഴ ലഭിച്ചതിനാലും ആകാശം മൂടിക്കെട്ടി നിൽക്കുന്നതിനാലും രാജ്യത്ത് ചൂട് കുറയുമെന്ന് അധികൃതർ അറിയിച്ചു.

Read Also; ആഗോള താപനത്തിൽ ചുട്ടുപൊള്ളുന്ന ഭൂമിക്കു വേണ്ടി ഭൗമമണിക്കൂർ ആചരിച്ച് യുഎഇ

കഴിഞ്ഞയാഴ്ച കനത്ത ചൂടാണ് രാജ്യത്ത് അനുഭവപ്പെട്ടത്. ഏറ്റവും ഉയർന്ന താപനില 40 ഡിഗ്രി സെൽഷ്യസിൽ എത്തിയിരുന്നു. അടുത്ത മൂന്നു ദിവസങ്ങൾ കൂടി മഴ പെയ്യുമെന്നും പടിഞ്ഞാറൻ തീരപ്രദേശത്തും ദ്വീപുകളിലും രാത്രിയിൽ മഴ ലഭിക്കാൻ സാധ്യതയുള്ളതിനാൽ ചൂട് കുറയുമെന്നും എൻസിഎം അറിയിച്ചു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here