ഛത്തീസ്ഗഢിൽ മാവോയിസ്റ്റ് ആക്രമണം; നാല് ബിഎസ്എഫ് ജവാൻമാർ കൊല്ലപ്പെട്ടു

ഛത്തീസ്ഗഢിൽ മാവോയിസ്റ്റ് ആക്രമണത്തിൽ നാല് ബിഎസ്എഫ് ജവാൻമാർ കൊല്ലപ്പെട്ടു. ഛത്തീസ്ഗഢിലെ കാങ്കർ ജില്ലയിൽ ഇന്ന് ഉച്ചയോടെയായിരുന്നു ഏറ്റുമുട്ടൽ. രണ്ട് ജവാൻമാർക്ക് പരിക്കേറ്റിട്ടുണ്ട്. ബിഎസ്എഫ് ജവാൻമാർ സഞ്ചരിച്ചിരുന്ന വാഹനവ്യൂഹത്തിനു നേരെ മാവോയിസ്റ്റുകൾ വെടിയുതിർക്കുകയായിരുന്നു.തുടർന്ന് സുരക്ഷാ സേന തിരിച്ചടിച്ചു.കനത്ത വെടിവെപ്പാണ് പ്രദേശത്ത് നടന്നതെന്നാണ് റിപ്പോർട്ട്.

ആക്രമണത്തെ തുടർന്ന് പ്രദേശം മുഴുവനായും സൈന്യത്തിന്റെ നിയന്ത്രണത്തിലാക്കിയിട്ടുണ്ട്. ഏറ്റുമുട്ടൽ ഇപ്പോഴും തുടരുകയാണെന്നാണ് വിവരം. ഛത്തീസ്ഗഢിലെ സുക്മയിൽ ഏതാനും ദിവസങ്ങൾക്കു മുമ്പ് മാവോയിസ്റ്റുകളും സുരക്ഷാ സേനയും ഏറ്റുമുട്ടിയിരുന്നു. ഛത്തീസ്ഗഢ് പോലീസും സൈന്യവും സംയുക്തമായി നടത്തിയ നീക്കത്തിൽ നാല് മാവോയിസ്റ്റുകളെ വധിച്ചിരുന്നു.

Read Also; മാവോയിസ്റ്റ് ആക്രമണത്തില്‍ ദൂരദര്‍ശന്‍ ക്യാമറാമന്‍ മരിച്ചു

പൊതുതെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സാഹചര്യത്തിൽ തുടർച്ചയായ ഏറ്റുമുട്ടലുകളെ സുരക്ഷാ സേന ഏറെ ഗൗരവത്തോടെയാണ് കാണുന്നത്. തെരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള മാവോയിസ്റ്റ് ശ്രമങ്ങളുടെ ഭാഗമായാണ് തുടർച്ചയായ ആക്രമണങ്ങളെന്നും ഇതു നേരിടാൻ കർശന പരിശോധനകൾ നടത്തുന്നതായും സേനാ വൃത്തങ്ങൾ അറിയിച്ചു. മൂന്ന് ഘട്ടങ്ങളിലായാണ് ഛത്തീസ്ഗഢിൽ ലോക്‌സഭാ തെരഞ്ഞെടുപ്പ് നടക്കുന്നത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top