Advertisement

സീറോ മലബാർ ഭൂമി ഇടപാട്; മേജർ ആർച്ച് ബിഷപ്പ് ജോർജ് ആലഞ്ചേരിക്കെതിരെ കേസ് എടുക്കണമെന്ന ഹർജി ഇന്ന് പരിഗണിക്കും

April 4, 2019
Google News 1 minute Read
mar george alancherry about priests

സീറോ മലബാർ സഭ ഭൂമി ഇടപാടുമായി ബന്ധപ്പെട്ട് മേജർ ആർച്ച് ബിഷപ്പ് ജോർജ് ആലഞ്ചേരി ഉൾപ്പെടെയുള്ളവർക്കെതിരെ കേസ് എടുക്കണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജി എറണാകുളം ചീഫ് ജുഡിഷ്യൽ മജിസ്ട്രേറ്റ് കോടതി ഇന്ന് പരിഗണിക്കും.

അതിരൂപത പ്രൊക്യൂറേറ്റർ ഫാദർ ജോഷി പുതുവ,ഇടനിലക്കാരൻ സാജു വർഗീസ് എന്നിവരുൾപ്പെടെ 27 പേരെ പ്രതിയാക്കി കേസ് എടുക്കണമെന്നാണ് ആവശ്യം. എറണാകുളം സ്വദേശി പാപ്പച്ചൻ എന്നയാളാണ് ഹർജി നൽകിയിരിക്കുന്നത്.

Read Also : സീറോ മലബാർ സഭയിലെ വ്യാജരേഖാ വിവാദം; പരാതി പിൻവലിക്കില്ലെന്ന സൂചന നൽകി സഭ

സീറോ മലബാർ സഭയുടെ ഉടമസ്ഥതയിലുള്ള ഭൂമിയുടെ വിൽപ്പനയിൽ സഭയ്ക്ക് കോടികളുടെ നഷ്ടം സംഭവിച്ചു എന്നാണ് ആരോപണം. ഇതുമായി ബന്ധപ്പെട്ട മറ്റൊരു ഹർജിയിൽ കർദ്ദിനാൾ ആലഞ്ചേരി അടക്കം മൂന്ന് പേർക്കെതിരെ കേസ് എടുക്കാൻ തൃക്കാക്കര കോടതി ഉത്തരവിട്ടിരുന്നു.

സിറോ മലബാർ സഭയുടെ ഉടമസ്ഥതയിലുള്ള ഭൂമികളുടെ വിൽപ്പനയിൽ സഭയ്ക്ക് കോടികളുടെ നഷ്ടം സംഭവിച്ചു എന്നാണ് ആരോപണം. ഇതുമായി ബന്ധപ്പെട്ട മറ്റൊരു കേസിൽ കർദിനാൾ ജോർജ് ആലഞ്ചേരി അടക്കം 3 പേർക്കെതിരെ കേസെടുക്കാൻ തൃക്കാക്കര കോടതി ഉത്തരവിട്ടിരുന്നു. ഭൂമി ഇടപാടുമായി ബന്ധപ്പെട്ട് പല കോടതികളിലായി ഏഴു കേസുകൾ നിലവിലുണ്ട്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here