ഇനി ഏഴല്ല, ആറ്; ഐഎസ്എല്ലിൽ വിദേശ താരങ്ങളുടെ എണ്ണം കുറയ്ക്കും

അടുത്ത ഐഎസ്എൽ സീസണിൽ വിദേശ താരങ്ങളുടെ എണ്ണം കുറയ്ക്കുമെന്ന് ഐഎസ്എൽ ഗവേണിംഗ് ബോഡി. ഏഴ് വിദേശ താരങ്ങളെ സ്ക്വാഡിൽ ഉൾപ്പെടുത്താമെന്ന നിയം മാറ്റി അടുത്ത സീസൺ മുതൽ ആറ് താരങ്ങളേ പാടുള്ളൂ എന്നാണ് നിർദ്ദേശം. ഇന്ത്യൻ ഫുട്ബോൾ കൂടുതൽ വളർത്തുന്നതിൻ്റെ ഭാഗമായാണ് നടപടി.

ആദ്യ സീസണിൽ 11 വിദേശ കളിക്കാരെ ടീമുകൾക്ക് സ്ക്വാഡിൽ ഉൾപ്പെടുത്താമായിരുന്നു. ആ എണ്ണം ക്രമാനുഗതമായി കുറച്ചാണ് ഇപ്പോൾ ആറെണ്ണത്തിൽ എത്തിയിരിക്കുന്നത്. ആഭ്യന്തര കളിക്കാരെ കണ്ടെത്താനും അവരെ വളർത്താനുമുള്ള തീരുമാനം ക്ലബുകൾ കൈക്കൊള്ളണമെന്ന് ഐഎസ്എൽ ഗവേണിംഗ് ബോഡി നിർദ്ദേശിക്കുന്നു.

എങ്കിലും അവസാന ഇലവനിൽ ഉൾപ്പെടുത്താവുന്ന 5 വിദേശ താരങ്ങളുടെ എണ്ണത്തിൽ കുറവ് വരുത്തിയിട്ടില്ല. സബ്സ്റ്റിറ്റ്യൂട്ടായി ഒരു വിദേശ കളിക്കാരൻ മാത്രമേ സ്ക്വാഡിൽ ഉണ്ടാവാൻ പാടുള്ളൂ. ഇതു വഴി കൂടുതൽ ഇന്ത്യൻ കളിക്കാർക്ക് കളിക്കാൻ അവസരം ലഭിക്കുമെന്നു അതു വഴി ഇന്ത്യൻ ഫുട്ബോൾ മെച്ചപ്പെടുമെന്നും അധികാരികൾ കണക്കാക്കുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top