പഞ്ചായത്ത് തെരഞ്ഞെടുപ്പ് പോലും ജയിക്കാത്ത സ്മൃതി ഇറാനിക്ക് അമേഠി ഹാട്രിക് തോല്‍വി ഉറപ്പാക്കുമെന്ന് കോണ്‍ഗ്രസ്

കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി അമേഠിയിലെ ജനങ്ങളെ അപമാനിച്ചെന്ന സ്മൃതി ഇറാനിയുടെ ആരോപണത്തിന് മറുപടിയുമായി കോണ്‍ഗ്രസ്. ഒരു പഞ്ചായത്ത് തെരഞ്ഞടുപ്പ് പോലും ജയിച്ചിട്ടില്ലാത്ത സമൃതി ഇറാനിക്ക് അമേഠി ഹാട്രിക്ക് തോല്‍വി ഉറപ്പാക്കുമെന്ന് എഐസിസി വക്താവ് രണ്‍ദീപ് സുര്‍ജേവാല പ്രതികരിച്ചു. രണ്ടാം മണ്ഡലമായ വയനാട്ടില്‍ രാഹുല്‍ ഗാന്ധി നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചപ്പോള്‍ അമേഠിയില്‍ പ്രചാരണത്തില്‍ സജീവമാണ് സ്മൃതി ഇറാനി.

Read more: രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കുന്നത് അമേഠിയിലെ ജനങ്ങളെ അപമാനിക്കുന്നതിന് തുല്യം: സ്മൃതി ഇറാനി

രാഹുല്‍ ഗാന്ധി വയനാട്ടില്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കുന്ന ദിവസം തന്നെ കേന്ദ്രമന്ത്രിയും ബിജെപി സ്ഥാനാര്‍ത്ഥിയുമായ സ്മൃതി ഇറാനി പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്കായി അമേഠിയിലെത്തി. സുരക്ഷിത മണ്ഡലം തേടി വയനാട്ടിലേക്ക് പോയ രാഹുല്‍ ഗാന്ധി അമേഠിയിലെ ജനങ്ങളെ വഞ്ചിക്കുകയാണെന്ന് സ്മൃതി ഇറാനി ആരോപിച്ചു.

അമേഠിയിലെ ജനങ്ങളുടെ പിന്തുണയോടെ രാഹുല്‍ ഗന്ധി വിവിധ അധികാര പദവികള്‍ ആസ്വദിച്ചു. വയനാട്ടിലെ ജനങ്ങള്‍ രാഹുല്‍ ഗാന്ധിയെ തെരഞ്ഞെടുക്കും മുമ്പ് അമേഠിയിലെ വികസന മുരടിപ്പ് കാണണം എന്നും സ്മൃതി ഇറാനി കൂട്ടിചേര്‍ത്തു. 2014ലെ തെരഞ്ഞെടുപ്പിലും അമേഠിയില്‍ രാഹുലിന്റെ എതിരാളിയായിരുന്ന സ്മൃതി ഇറാനി.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top