ബാങ്കിങ് പ്രവർത്തനത്തിൽ മാറ്റം; അമ്പതിലേറെ മാനേജർമാരെ ആക്സിസ് ബാങ്ക് പിരിച്ചു വിട്ടു

ബാങ്കിങ് പ്രവർത്തനം മാറുന്നതിന്റെ ഭാഗമായി അമ്പതിലേറെ മാനേജർമാരെ പിരിച്ചു വിട്ട് ആക്സിസ് ബാങ്ക്. പ്രവര്‍ത്തനഘടന മാറ്റുന്നതിനൊപ്പം ചെലവുചുരുക്കലിന്റെയും ഭാഗമായാണ് പിരിച്ചു വിടൽ. കോര്‍പ്പറേറ്റ് ബാങ്കിങ്, റീട്ടെയില്‍ ബാങ്കിങ് മേഖലയില്‍ പ്രവര്‍ത്തിച്ചുവന്നിരുന്ന മിഡ് ലെവല്‍ മാനേജര്‍മാരെയാണ് പിരിച്ചു വിട്ടത്.
Read Also: ബാങ്ക് അക്കൗണ്ടിലെ പണം നഷ്ടപ്പെട്ടാൽ നഷ്ടപരിഹാരം നൽകാനുള്ള ബാധ്യത ബാങ്കിന് : ഹൈക്കോടതി
കഴിഞ്ഞ ജനുവരിയിൽ പുതിയ സിഇഒ അമിതാഭ് ചൗധരി അധികാരമേറ്റശേഷമാണ് ഘടനാപരമായ മാറ്റങ്ങള്‍ പ്രവർത്തന മേഘലയിൽ കൊണ്ടുവരാൻ തീരുമാനമായത്. ഉത്പാദന ക്ഷമതയും പ്രവര്‍ത്തന മികവും വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായാണ് പിരിച്ചു വിടലെന്ന് ബാങ്ക് പ്രതികരിച്ചു.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here