നരേന്ദ്ര മോദി സർക്കാർ പ്രഖ്യാപിച്ച തെരഞ്ഞെടുപ്പ് ബോണ്ട് സമ്പ്രദായം; ഹർജികളിൽ വാദം കേൾക്കുന്നത് സുപ്രീംകോടതി ബുധനാഴ്ചത്തേക്ക് മാറ്റി

രാഷ്ട്രീയ പാർട്ടികൾ തെരഞ്ഞെടുപ്പ് സംഭാവനകൾ ബോണ്ടുകളുടെ രൂപത്തിൽ സീകരിക്കുന്നതിന് അനുമതി നൽകുന്ന നിയമ ഭേദഗതികൾ റദ്ദാക്കണം എന്നാവശ്യപ്പെട്ട് നൽകിയ ഹർജികളിൽ വാദം കേൾക്കുന്നത് സുപ്രീംകോടതി ബുധനാഴ്ചത്തേക്ക് മാറ്റി. നിയമ ഭേദഗതികൾ അടിയന്തരമായി സ്റ്റേ ചെയ്യണം ഇന്ന് ഹർജിക്കാർക്ക് വേണ്ടി അഭിഭാഷകൻ ആയ പ്രശാന്ത് ഭൂഷൺ വാദിച്ചു.
ബോണ്ട് രൂപത്തിൽ കോടിക്കണക്കിന് രൂപയുടെ കള്ളപ്പണം രാഷ്ട്രീയ പാർട്ടികളുടെ അക്കൗണ്ടുകാലിലേക്ക് ഒഴുകുകയാണ് എന്നും ഇതിൽ ഭൂരിഭാഗവും ലഭിക്കുന്നത് കേന്ദ്രം ഭരിക്കുന്ന പാർട്ടിക്ക് ആണെന്നും ഭൂഷൺ വാദിച്ചു. തെരഞ്ഞെടുപ്പ് ബോണ്ടുകളെകളെ എതിർത്ത് തെരഞ്ഞെടുപ്പ് കമ്മീഷനും അനുകൂലിച്ച് കേന്ദ്ര സർക്കാരും നേരത്തെ സത്യവാങ്മൂലങ്ങൾ സമർപ്പിച്ചിരുന്നു. സിപിഎം ഉൾപ്പെടെയുള്ള രാഷ്ട്രീയ പാർട്ടികളും സന്നദ്ധ സംഘടനകളും തെരഞ്ഞെടുപ്പ് ബോണ്ടുകൾ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയിൽ ഹർജികൾ നൽകിയത്.
2017ലെ ബജറ്റ് പ്രസംഗത്തില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് വ്യക്തികള്‍ 2000 രൂപയ്ക്കു മുകളില്‍ പണം സംഭാവന ചെയ്യുന്നത് നിര്‍ത്തലാക്കുമെന്ന കാര്യം കേന്ദ്രസർക്കാർ പ്രഖ്യാപിച്ചിരുന്നു . പകരമായാണ് തെരഞ്ഞെടുപ്പു ബോണ്ടുകള്‍ പ്രഖ്യാപിയ്ക്കപ്പെട്ടത്. ഈ സംവിധാനം രാഷ്ട്രീയ രംഗത്തെ കള്ളപ്പണത്തിന്റെ ഒഴുക്കു പൂര്‍ണമായും തടയും എന്നാണ് കേന്ദ്രസർക്കാർ വാദം. ഓരോരുത്തരും പാര്‍ട്ടികള്‍ക്കു നല്‍കിയ സംഭാവന എത്രയാണെന്നത് സംബന്ധിച്ചു കൃത്യമായ രേഖയുണ്ടായിരിക്കും.
പൊതു തെരഞ്ഞെടുപ്പു നടക്കുന്ന വര്‍ഷം 30 ദിവസത്തേക്കാണു ബോണ്ടു വാങ്ങാന്‍ കഴിയുക മുതലായവയാണ് മറ്റ് നിർദ്ധേശങ്ങൾ. കേന്ദ്ര ഭരണകക്ഷിക്ക് കോര്‍പറേറ്റ് ഫണ്ട് ലഭിക്കുന്നതിനുള്ള മാര്‍ഗമാണ് നിലവിലെ തെരഞ്ഞെടുപ്പ് ബോണ്ട് സമ്പ്രദായം എന്നാണ് സിപിഐഎം , അസോസിയേഷൻ ഓഫ് ഡെമോക്രാട്ടിക് റിഫോംസ് അടക്കമുള്ള എതിർകക്ഷികളുടെ ആക്ഷേപം. നിലവിലെ സംവിധാനം മാറ്റി തെരഞ്ഞെടുപ്പ് കമ്മീഷന്റെ മേല്‍നോട്ടത്തില്‍ ഫണ്ട് സമാഹരിച്ച് തെരെഞ്ഞെടുപ്പ് ഫണ്ടിംഗ് നടത്തണം എന്ന് ഹർജ്ജിക്കാർ ആവശ്യപ്പെടുന്നു. ഇലക്ഷൻ ബോണ്ടിനെതിരെ തിരഞ്ഞെടുപ്പ് കമ്മീഷൻ ഉയർത്തിയ ആശങ്കകളെ തള്ളി കേന്ദ്രസർക്കാർ സത്യവാങ് മൂലം പുതുക്കിനൽകിയിരുന്നു. ചീഫ് ജസ്റ്റിസ് രജ്ഞൻ ഗഗോയ് അധ്യക്ഷനായ ബഞ്ചാണ് കേസ് പരിഗണിയ്ക്കുന്നത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here