ഇടതുപക്ഷത്തെ പരാജയപ്പെടുത്തണമെന്ന ചിന്ത കോൺഗ്രസിന് ഭൂഷണമല്ലെന്ന് പിണറായി വിജയൻ

രാജ്യമാകെ ബിജെപി പരാജയപ്പെടണമെന്ന് ആഗ്രഹിക്കുമ്പോൾ ഇടതുപക്ഷത്തെ പരാജയപ്പെടുത്തണമെന്ന ചിന്ത കോൺഗ്രസിനും രാഹുൽ ഗാന്ധിക്കും ഭൂഷണമല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇന്ന് രാജ്യമാകെ ആഗ്രഹിക്കുന്നത് ബിജെപി പരാജയപ്പെടാനാണ്. എന്നാൽ രാഹുൽ ഗാന്ധിയുടെ കോൺഗ്രസിന് മാത്രം ഈ ചിന്തയില്ല. കേരളത്തിൽ രാഹുൽ ഗാന്ധി മത്സരിക്കുന്നത് ഇടതുപക്ഷത്തെ പരാജയപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെയാണെന്നും പിണറായി വിജയൻ കൊച്ചിയിൽ പറഞ്ഞു.
സംസ്ഥാനത്തുണ്ടായ പ്രളയത്തെ കുറിച്ച് ചില മാനസിക രോഗികൾ ഇപ്പോൾ മറ്റൊരു ചിത്രം ഉണ്ടാക്കാൻ ശ്രമിക്കുകയാണ്. ആളുകളെ തെറ്റിദ്ധരിപ്പിക്കുന്നതിനായാണ് ഇപ്പോൾ ചില ചെറു അനക്കങ്ങൾ ഉണ്ടാക്കുന്നത്. എന്തൊക്കെ പാരകൾ വന്നാലും ഈ കേരളത്തെ നവകേരളമായി സർക്കാർ ഉയർത്തിക്കൊണ്ടു വരും. രാഹുൽ ഗാന്ധിക്ക് ഇക്കാര്യത്തിൽ വല്ലതും പറയാനുണ്ടോയെന്നും ഉണ്ടെങ്കിൽ അങ്ങോട്ട് പറയുന്നതും കേൾക്കേണ്ടി വരുമെന്നും പിണറായി വിജയൻ വ്യക്തമാക്കി.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here