Advertisement

തിരുവമ്പാടിയിൽ നടന്ന വീട്ടമ്മയുടെ മരണം കൊലപാതകമെന്ന് പൊലീസ്

April 5, 2019
Google News 1 minute Read

ഒരു മാസം മുമ്പ് ആലപ്പുഴ തിരുവമ്പാടിയിൽ നടന്ന വീട്ടമ്മയുടെ മരണം കൊലപാതകമെന്ന് പൊലീസ്. പണവും സ്വർണ്ണാഭരണങ്ങളും അപഹരിക്കുകയായിരുന്നു ലക്ഷ്യമെന്നാണ് അന്വേഷണത്തിലെ കണ്ടെത്തൽ . സംഭവുമായി ബന്ധപ്പെട്ട് രണ്ട് സ്ത്രീകൾ അടക്കം 3 പേരെ പൊലീസ് അറസ്റ്റു ചെയ്തു.

കഴിഞ്ഞ മാസം 12 ന് ആലപ്പുഴയിൽ കൊല്ലപ്പെട്ട വീട്ടമ്മ മൊബൈൽ ഫോൺ ദിവസങ്ങൾക്ക് ശേഷം മറ്റൊരു സിം കാർഡിട്ട് ഉപയോഗിച്ചതാണ് അന്വേഷണത്തിൽ നിർണ്ണായകമായത്. പുന്നപ്ര സ്വദേശി അജ്മൽ, പവർ ഹൗസ് വാർഡ് സ്വദേശിനി മുംതാസ്, സീനത്ത് എന്നിവരാണ് പ്രതികൾ. കൊല്ലപ്പെട്ട സ്ത്രീയും പ്രതികളും അനാശ്യാസ പ്രവർത്തനങ്ങളിൽ സജീവമായിരുന്നവരാണ് പൊലീസ് അന്വേഷണത്തിൽ കണ്ടെത്തിയത്. കൂടാതെ കൊല്ലപ്പെട്ട ജാക്വിലിൻ പണം പലിശയ്ക്കും നൽകിയിരുന്നു. ഇവരുടെ വീട് അനാശാസ്യ പ്രവർത്തനങ്ങളുടെ കേന്ദ്രമായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. ജാക്വിലിന്റെ പണവും ആഭരണങ്ങളും അപഹരിക്കാൻ അജ്മലും മുംതാസും ചേർന്നാണ് പദ്ദതി തയാറാക്കിയത്. വീട്ടിലെത്തിയ ഇരുവരും ബോധപൂർവ്വം വഴക്കുണ്ടാക്കുകയും ഇവരെ കൊലപ്പെടുത്തുകയുമായിരുന്നു അന്വേഷണ സംഘം കണ്ടെത്തി.

Read Also : ആലപ്പുഴയില്‍ ദമ്പതിമാരെ തടഞ്ഞ് നിര്‍ത്തി സദാചാര ഗുണ്ടായിസം(വീഡിയോ)

ധരിച്ചിരുന്ന ആഭരണങ്ങളും പണവും മൊബൈൽ ഫോണും അപഹരിച്ചാണ് പ്രതികൾ ഇരുവരും കടന്നത്. ഇതിനിടെ, അമ്മയെ ഫോണിൽ കിട്ടാതായതോടെ, ദുരൂഹത തോന്നിയ മകൻ വിദേശത്തുനിന്നെത്തിയപ്പോഴാണ് ജാക്വിലിൻ മരിച്ച വിവരം പുറത്തറിഞ്ഞത്. അപഹരിച്ച ആഭരണങ്ങൾ വിൽക്കാൻ സഹായിച്ച ആളാണ് പിടിയിലായ സീനത്ത്.  വീണ്ടും ചോദ്യം ചെയ്യാൻ വിളിപ്പിച്ച മണ്ണഞ്ചേരി സ്വദേശിയായ ഓട്ടോ ഡ്രൈവർ രണ്ടാഴ്ച മുൻപ് ആത്മഹത്യ ചെയ്തിരുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here