വാട്‌സാപ്പ് ബിസിനസ് ആപ്ലിക്കേഷന്‍ ഇനി ഐഓഎസ് ഉപകരണങ്ങളിലും ലഭ്യമാവും

വാട്‌സാപ്പ് ബിസിനസ് ആപ്ലിക്കേഷൻ ഇനി മുതൽ ഐഓഎസ് ഉപകരണങ്ങളിലും ലഭ്യമാവും. ഇന്ത്യ ഉള്‍പ്പടെ ആറ് രാജ്യങ്ങളിലാണ് ആദ്യ ഘട്ടത്തിൽ ഈ സേവനം ലഭിക്കുക.
ഇതിലൂടെ വ്യവസായ സ്ഥാപനങ്ങള്‍ക്ക് ഉപയോക്താക്കളുമായി സംവദിക്കുന്നതിനായുള്ള മാർ​​​ഗമാണ് സു​ഗമമാകുന്നത്.

2018 ജനുവരിയിൽ വാട്‌സാപ്പ് ഉപയോക്തക്കൾക്കായി അവതരപ്പിച്ച ബിസിനസ്സ് ആപ്പിന് ഇതിനോടകം ലക്ഷത്തിലധികം അക്കൗണ്ടുകൾ സമാഹരിക്കാനായി. ഇതിനു പുറമേ , ആപ്പിന്റെ ഐഓഎസ് പതിപ്പ് ആപ്പ്‌സ്‌റ്റോറില്‍ നിന്നും ഉപയോക്താക്കൾക്ക് സൗജന്യമായി ഡൗണ്‍ലോഡ് ചെയ്യാനും കഴിയും. ഇന്ത്യയെ കൂടാതെ ബ്രസീല്‍, ജര്‍മനി, ഇൻഡൊനീഷ്യ, മെക്‌സിക്കോ, യുകെ, യുഎസ് എന്നിവിടങ്ങളിലാണ് വാട്‌സാപ്പ് ബിസിനസ് ഐഓഎസ് പതിപ്പ് ലഭിക്കുക. വ്യവസായ സ്ഥാപനങ്ങള്‍ക്ക് ഉപഭോക്താക്കളുമായി സംവദിക്കുന്നതിലപ്പുറം ഇവർ ഒരുക്കിയിട്ടുള്ള സേവനങ്ങളും ഉൽപന്നങ്ങളും ജനങ്ങൾക്ക് ഉപകാരപ്രദമാകും വിധം ആളുകളിലെത്തിക്കാനും പുതിയ പതിപ്പ് കൊണ്ട് കഴിയും.


‘24’ ഇപ്പോള്‍ ടെലിഗ്രാമിലും ലഭ്യമാണ്
വാര്‍ത്തകള്‍ക്കും പുതിയ അപ്‌ഡേറ്റുകള്‍ക്കുമായി ‘ടെലിഗ്രാം ചാനല്‍’ സബ്‌സ്‌ക്രൈബ് ചെയ്യുക.
Join us on Telegram
Top