ലൂസിഫറിനൊരു കാസർഗോഡൻ റിവ്യു; വീഡിയോ

പൃഥ്വിരാജ് സംവിധാനം ചെയ്ത് മോഹൻലാൽ കേന്ദ്രകഥാപാത്രത്തിൽ എത്തിയ ലൂസിഫർ ചിത്രത്തെ കുറിച്ചാണ് കുറച്ച് ദിവസങ്ങളായി സോഷ്യൽ മീഡിയയിലെ ചർച്ച മുഴുവൻ. മോഹൻലാലിന്റെ ‘മാസ്സി’നെയും പൃഥ്വിരാജിന്റെ സംവിധാന മികവിനെ കുറിച്ചുമാണ് ചർച്ചകളേറെയും. എന്നാൽ കാസർഗോഡൻ ശൈലിയിലുള്ള റിവ്യുവാണ് ഇപ്പോൾ തംരഗമായിരിക്കുന്നത്.
ഫ്‌ളവേഴ്‌സ് എഫ്എമിലെ റേഡിയോ ജോക്കിയായി രശ്മി കെ നായരാണ് വീഡിയോയിൽ കാസർഗോഡൻ ഭാഷയിൽ സംസാരിക്കുന്നത്. കാസർഗോഡ് സ്വദേശിയാണ് രശ്മി. തന്റെ സ്വന്തം യൂട്യൂബ് ചാനലിലൂടെയാണ് റിവ്യൂ വീഡിയോ രശ്മി പങ്കുവെച്ചിരിക്കുന്നത്. ഇതിന് മുമ്പ് കുമ്പളങ്ങി നൈറ്റ്‌സിന്റെ റിവ്യു രശ്മി പോസ്റ്റ് ചെയ്തിരുന്നു. 106k വ്യൂവ്‌സാണ് വീഡിയോയ്ക്കുള്ളത്.
കാസർകോൻ ശൈലിയിൽ ന്യൂയർ ആശംസിക്കുന്ന വീഡിയോയാണ് തന്റെ യൂട്യൂബ് ചാനലിലൂടെ രശ്മി ആദ്യം പുറത്തുവിടുന്നത്. അത് വൈറലായതോടെ കാസർഗോഡൻ ശൈലിയിലെ തന്നെ മറ്റൊരു വീഡിയോയും ചെയ്തു. ഇതിന് ശേഷം വന്ന കാസർഗോഡൻ ശൈലിയിലെ പദപ്രയോഗങ്ങളെ കുറിച്ചുള്ള വീഡിയോ നിരവധി പേരാണ് പങ്കുവെച്ചത്. ഇതിനുപിന്നാലെയാണ് ഈ ശൈലിയിൽ സിനിമാ റിവ്യു വീഡിയോകൾ വരുന്നത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here