Advertisement

വൈറസല്ല; മുസ്ലീം ലീഗ് വർഗീയതയ്‌ക്കെതിരെയുള്ള ആന്റി വൈറസെന്ന് കുഞ്ഞാലിക്കുട്ടി

April 6, 2019
Google News 1 minute Read

മുസ്ലീം ലീഗ് വൈറസല്ലെന്നും വർഗീയതയ്‌ക്കെതിരെയുള്ള ആന്റി വൈറസാണെന്നും പി.കെ കുഞ്ഞാലിക്കുട്ടി. മുസ്ലീം ലീഗിനെ വർഗീയ കക്ഷിയാക്കാനുള്ള ശ്രമങ്ങൾ വിലപ്പോവില്ലെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. വർഗീയത മാത്രം പറഞ്ഞ് വോട്ടു പിടിക്കാൻ ശ്രമിക്കുന്നവരാണ് മറുപക്ഷത്തുള്ളത്. ബിജെപി തെരഞ്ഞെടുപ്പ് ചട്ടങ്ങൾ മറക്കുന്നത് പരാജയ ഭീതി മൂലമാണെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.

Read Also; മുസ്ലീം ലീഗ് കോണ്‍ഗ്രസ് പാര്‍ട്ടിയെ ബാധിച്ച വൈറസ്; വിവാദ പരാമര്‍ശവുമായി യോഗി ആദിത്യനാഥ്

മുസ്ലീം ലീഗ് ഒരു വൈറസാണെന്നും ഈ വൈറസ് ബാധയേറ്റാൽ പിന്നെ രക്ഷയില്ലെന്നും ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു. വയനാട്ടിൽ രാഹുൽഗാന്ധി സ്ഥാനാർത്ഥിയായതിന്റെ പശ്ചാത്തലത്തിലാണ് വൈറസ് പരാമർശവുമായി യോഗി ആദിത്യനാഥ് രംഗത്തുവന്നത്. പ്രധാന പ്രതിപക്ഷമായ കോൺഗ്രസിനെ ഈ വൈറസ് ബാധിച്ചിരിക്കുകയാണെന്നും അവർ ജയിക്കുകയാണെങ്കിൽ ഈ വൈറസ് രാജ്യത്തെ മുഴുവൻ ബാധിക്കുമെന്നും ആദിത്യനാഥ് പറഞ്ഞിരുന്നു. ആദിത്യനാഥിന്റെ വൈറസ് പരാമർശത്തിനെതിരെ മുസ്ലീം ലീഗ് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകിയിട്ടുണ്ട്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here