പണം കൊടുത്ത് വോട്ട് വാങ്ങുന്ന പ്രവണത ഇന്ത്യയിൽ വ്യാപിക്കുകയാണെന്ന് സ്പീക്കർ ശ്രീരാമകൃഷ്ണൻ

പണം കൊടുത്ത് വോട്ട് വാങ്ങുന്ന പ്രവണത ഇന്ത്യയിൽ വ്യാപിച്ചുകൊണ്ടിരിക്കുകയാണെന്ന് സ്പീക്കർ പി ശ്രീരാമകൃഷ്ണൻ. ഇന്ത്യയുടെ സാംസ്‌കാരിക അധിനിവേശത്തിനെതിരെ മതേതര വിശ്വാസികൾ പ്രതികരിക്കണമെന്നും അദ്ദേഹം ജിദ്ദയിൽ പറഞ്ഞു. വൻകിട കോർപ്പറേറ്റുകളുടെയും പണക്കാരുടെയും ക്ഷേമത്തിന് മാത്രം പ്രവർത്തിക്കുന്നവരായി ഇന്ന് ഇന്ത്യൻ ഭരണസംവിധാനം മാറിയിരിക്കുകയാണ്.

ഇത് ജനാധിപത്യത്തിന് ഭീഷണിയാണ്. വോട്ട് പണം കൊടുത്തു വാങ്ങുന്ന ഏർപ്പാടായി മാറിയിരിക്കുന്നു. ഈ ഭീഷണി കേരളത്തിലും എത്തിക്കൊണ്ടിരിക്കുകയാണെന്നും ശ്രീരാമകൃഷ്ണൻ പറഞ്ഞു. സൗദിയിൽ സന്ദർശനത്തിനെത്തിയ സ്പീക്കർ ജിദ്ദയിൽ നവോദയ സാംസ്‌കാരികവേദി ഒരുക്കിയ സ്വീകരണ ചടങ്ങിൽ സംസാരിക്കുകയായിരുന്നു. ചടങ്ങിന്റെ ഭാഗമായി വിവിധ കലാപരിപാടികളും അരങ്ങേറി.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top