ഈ തെരഞ്ഞെടുപ്പോടെ കേരളത്തിൽ രാഷ്ട്രീയ കൊലപാതകം കുഴിച്ചുമൂടപ്പെടണമെന്ന് എ.കെ ആന്റണി

ak antony

ഈ തെരഞ്ഞെടുപ്പോടെ കേരളത്തിൽ രാഷ്ട്രീയ കൊലപാതകം കുഴിച്ചുമൂടപ്പെടണമെന്ന്  മുതിർന്ന കോൺഗ്രസ് നേതാവ് എ.കെ ആന്റണി. പെരിയയിൽ കൊല്ലപ്പെട്ട യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ വീടുകൾ സന്ദർശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പെരിയ ഇരട്ട കൊലപാതകത്തിൽ ഒന്നും മറച്ചുവയ്ക്കാനില്ലെങ്കിൽ സിബിഐ അന്വേഷണത്തിന് ഉത്തരവിടാൻ മുഖ്യമന്ത്രി തയാറാവണം. ഇതോടു കൂടി കേരളത്തിൽ രാഷ്ട്രീയ കൊലപാതകം കുഴിച്ചുമൂടപ്പെടണമെന്നും ഇതാണ് ഈ തെരഞ്ഞെടുപ്പിലെ മുഖ്യ അജണ്ടയെന്നും ആന്റണി പറഞ്ഞു.

Read Also; യോഗി ആദിത്യനാഥിന്റെ പ്രസ്താവന ഭരണഘടനയോടുള്ള വെല്ലുവിളി: എ കെ ആന്റണി

കേരളത്തിൽ ഇത്തവണ യുഡിഎഫ് തൂത്തുവാരും. നീതി ബോധമുള്ള ജനങ്ങൾ എൽഡിഎഫ് സർക്കാരിന് ഇത്തവണ ഒരു ഷോക്ക് ട്രീറ്റ്‌മെന്റ് നൽകുമെന്നും ആന്റണി കൂട്ടിച്ചേർത്തു.രാഹുൽ ഗാന്ധിയെ വിമർശിക്കാൻ ബിജെപിയുടെ വാക്കുകൾ മാർക്‌സിസ്റ്റുകാർ കടം വാങ്ങുകയാണ്. ബിജെപി ശക്തമായുള്ളിടത്തൊക്കെ അവരെ നേരിടുന്നത് കോൺഗ്രസ്സാണ്. ബിജെപിക്കെതിരെ സിപിഎം എവിടെയൊക്കെയാണ് മത്സരിക്കുന്നതെന്ന് അവർ വ്യക്തമാക്കണം. ഗുജറാത്തിൽ ബിജെപിക്കെതിരെ സംസാരിക്കാൻ പിണറായി വിജയന് കഴിയുമോയെന്നും ആന്റണി ചോദിച്ചു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top