ശ്രീധന്യയ്ക്ക് അഭിന്ദനങ്ങളുമായി കേരള ഗവര്‍ണര്‍ ജസ്റ്റിസ് പി സദാശിവം

വയനാട്ടില്‍ ആദിവാസി സമൂഹത്തില്‍ നിന്നുള്ള ആദ്യ ഐഎസ് കാരിയായ ശ്രീധന്യയ്ക്ക് അഭിനന്ദനങ്ങളുമായി കേരള ഗവര്‍ണര്‍ ജസ്റ്റിസ് പി സദാശിവം.

ഔദ്യോഗിക പരിപാടിയില്‍ പങ്കെടുക്കാനായി വയനാട്ടിലെത്തിയ കേരള ഗവര്‍ണര്‍ ജസ്റ്റിസ് പി സദാശിവം ശ്രീധന്യയെ കാണണമെന്ന് ആഗ്രഹം പ്രകടിപ്പിക്കുകയായിരുന്നു.

കാലത്ത് 10 മണിക്ക് കല്‍പ്പറ്റയിലെ ഗസ്റ്റ് ഹൗസില്‍ വച്ചായിരുന്നു കൂടിക്കാഴ്ച. ഐഎഎസ് കരസ്ഥമാക്കിയ ശേഷം തിരുവനന്തപുരത്ത് നിന്ന് ആദ്യമായി നാട്ടിലെത്തിയ ശ്രീധന്യ , അച്ഛന്‍ സുരേഷ് അമ്മ കമല സഹോദരന്‍ ശ്രീരാഗ് എന്നിവരോടൊപ്പമാണ് ഗവര്‍ണറെ കാണാനെത്തിയത്. വയനാട് ജില്ലാകലക്ടര്‍ എ ആര്‍ അജയകുമാറും ഗവര്‍ണര്‍ക്കൊപ്പമുണ്ടായിരുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top