‘ വേള്‍ഡ് ബാങ്ക് ലാവലിനെ ഡീബാര്‍ ചെയ്തിട്ടും എന്തിനാണ് നിക്ഷേപ സമാഹരണമെന്ന് വെളിപ്പെടുത്തണം’- വി.ഡി സതീശന്‍

കിഫ്ബി ബോണ്ട് വിവാദത്തില്‍ പ്രതികരണവുമായി കോണ്‍ഗ്രസ് നേതാവ് വിഡി സതീശന്‍. വേള്‍ഡ് ബാങ്ക് ലാവലിനെ ഡീബാര്‍ ചെയ്തിട്ടും എന്തിനാണ് നിക്ഷേപ സമാഹരണം നടത്തിയതെന്ന് വെളിപ്പെടുത്തണമെന്ന് കോണ്‍ഗ്രസ് നേതാവ് വിഡി സതീശന്‍ ആവശ്യപ്പെട്ടു. കിഫ്ബി വരുമാനദായക പദ്ധതികളല്ല നടപ്പാക്കുന്നതെന്നിരിക്കെ കടം പെരുകുമെന്നും ഇതിനു പിന്നില്‍ വന്‍ അഴിമതിയാണ് നടക്കുന്നതെന്നും വി ഡി സതീശന്‍ പറഞ്ഞു.
കിഫ്ബി വരുമാനദായക പദ്ധതികളല്ല നടപ്പാക്കുന്നതെന്നിരിക്കെ കടം പെരുകാനുള്ള സധ്യത കൂടും. 6.62 മുതല്‍ 8 വരെയുള്ള നിരക്കില്‍ കിഫ്ബിയുടെ ബോണ്ടുകള്‍ വാങ്ങാന്‍ ആര്‍ബിഐ തയ്യാറാണ് പിന്നെ എന്തിനാണ് ലണ്ടനില്‍ പോയത്. എസ്ഡിപിക്യു വിന് എസ്എന്‍സി ലാവ്‌ലിനുമായി ബന്ധമില്ലെന്ന വാദത്തില്‍ നിന്ന് ധനമന്ത്രി തന്നെ പിന്മാറി. സിപിഐഎംന് ലാവ്‌ലിനുമായി അവിശുദ്ധ ബന്ധമുണ്ടെന്നും വി.ഡി സതീശൻ പറഞ്ഞു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here