റാന്നിയിൽ 11 കെ.വി ലൈൻ പൊട്ടിവീണു; ഒരാൾ ഷോക്കേറ്റ് മരിച്ചു

പത്തനംതിട്ട റാന്നിയിൽ 11 കെ.വി വൈദ്യുതി ലൈൻ പൊട്ടിവീണുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. വെച്ചൂച്ചിറ കുന്നം ചെറുവാഴക്കുന്നേൽ ടി.എം തോമസ് ആണ് മരിച്ചത്. പ്രദേശത്ത് 11 കെ വി ലൈൻ പൊട്ടി താഴെ കൂടി പോയിരുന്ന ലോ ടെൻഷൻ ലൈനിൽ പതിച്ചിരുന്നു.

ഇതേ തുടർന്ന് പ്രദേശത്തെ വീടുകളിലേക്കെല്ലാം അമിതമായി വൈദ്യുതി പ്രവഹിച്ചിരുന്നു. ഇതിനിടെയാണ് വീട്ടിൽ വെച്ച് തോമസിന് ഷോക്കേറ്റതെന്നാണ് വിവരം. ഇന്ന് വൈകീട്ടായിരുന്നു അപകടം. തെങ്ങിൽ നിന്നും ഓല വീണതിനെ തുടർന്ന് 11 കെ വി ലൈനിന് തീ പിടിക്കുകയും പിന്നാലെ ലൈൻ പൊട്ടി വീഴുകയുമായിരുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top