തുഷാര്‍ വെള്ളാപ്പള്ളിയുടെ പ്രചരണാര്‍ത്ഥം അമേഠിയില്‍ നിന്നും 1000 വനിതകള്‍ വയനാട്ടിലേക്ക്

thushar vellappally will participate in women wall

എന്‍ഡിഎ സ്ഥാനാര്‍ഥി തുഷാര്‍ വെള്ളാപ്പള്ളി യുടെ പ്രചരണാര്‍ത്ഥം അമേഠിയില്‍ നിന്നും 1000 വനിതകള്‍ പ്രചാരണത്തിനായി വയനാടിന്റെ മണ്ണിലെത്തും. സ്വതന്ത്രാനന്തര ഭാരതത്തിന്റെ ചരിത്രത്തില്‍ എന്നും അമേഠിയിലെ ജനങ്ങള്‍ കോണ്‍ഗ്രസിനൊപ്പമായിരുന്നു. എന്നിട്ടും നാടിനര്‍ഹമായ ഒരു വികസനമുണ്ടാക്കി കൊടുക്കുവാന്‍ നെഹ്റു കുടുംബത്തിനായിട്ടില്ലെന്നാണ് തുഷാര്‍വെള്ളാപ്പള്ളിയുടെ പക്ഷം.

അമേഠിയിലെ ശോചനീയാവസ്ഥ വയനാട്ടിലെ ജനങ്ങള്‍ക്ക് ബോധ്യപ്പെടുത്തി കൊടുക്കുവാനാണ് മഹിളകള്‍ വായനാട്ടിലേക്കെത്തുന്നത്. ആരോഗ്യരംഗത്തെ പരിതാപകരമായ അവസ്ഥ, കുടിവെള്ളമില്ലാത്ത അവസ്ഥ, നല്ലോരു തിയേറ്റര്‍ പോലുമില്ലാത്ത ദുരവസ്ഥ, റോഡുകളുടെ ശോചനീയാവസ്ഥ, ഇവയൊക്കെ അമേഠിയിലെ ജനങ്ങള്‍ നേരിടുന്ന പ്രശ്നമാണ്.

അര നൂറ്റാണ്ടിലേറെ അമേഠിയിലെ ജനങ്ങളെ വഞ്ചിച്ച കോണ്‍ഗ്രസ് വായനാടിനെയും നശിപ്പിക്കാതിരിക്കാനുള്ള ബോധവല്‍ക്കരണമാണ് ലക്ഷ്യം. വയനാടിനെ ആകെ ഇളക്കിമറിച്ചുകൊണ്ടുള്ള പ്രചാരണപരിപാടികളാണ് എല്‍ഡിഎ നേതൃത്വം ലക്ഷ്യമിടുന്നത്. അടുത്ത ആഴ്ച തന്നെ അമേഠിയില്‍ നിന്നുള്ള വനിതകള്‍ കേരളത്തില്‍ എത്തിച്ചേരും.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top