Advertisement

കിഫ്ബി മസാല ബോണ്ട് പൊതുവിപണിയിലിറക്കുന്ന ചടങ്ങിലേക്ക് മുഖ്യമന്ത്രിക്ക് ക്ഷണം; അപൂര്‍വ നേട്ടമെന്ന് കിഫ്ബി

April 7, 2019
Google News 0 minutes Read
pinarayi vijayan

കിഫ്ബി മസാല ബോണ്ട് പൊതുവിപണിയിലിറക്കുന്ന ചടങ്ങിലേക്ക് മുഖ്യമന്ത്രി പിണറായി വിജയന് ക്ഷണം. ചടങ്ങില്‍ പങ്കെടുക്കാന്‍ ലണ്ടന്‍ സ്റ്റോക്ക് എക്സേചേഞ്ചാണ് മുഖ്യമന്ത്രിയെ ക്ഷണിച്ചത്. ഇത് ചടങ്ങില്‍ പങ്കെടുക്കുന്ന ആദ്യത്തെ മുഖ്യമന്ത്രിയാണ് പിണറായി വിജയന്‍. അപൂര്‍വ നേട്ടമാണെന്ന് കിഫ്ബിയും വിലയിരുത്തുന്നു.

പ്രധാനപ്പെട്ട ഓഹരികളടെയും വില്‍പ്പനയും മാത്രമാണ് സ്റ്റോക്ക് എക്സേചേഞ്ചുകള്‍ ചടങ്ങായി നടത്താറുള്ളത്. നേരത്തെ കേന്ദ്രസര്‍ക്കാരിന്റെ ബോണ്ട് വില്‍പനയുടെ തുടക്കവും ധനകാര്യമന്ത്രി അരുണ്‍ ജെയ്റ്റ്ലിയെ വിളിച്ച് ലണ്ടന്‍ സ്റ്റാക്ക് എക്സേചേഞ്ച് നടത്തിയിരുന്നു. ഇതാദ്യമായാണ് ഒരു സംസ്ഥാനസര്‍ക്കാര്‍ ഇറക്കുന്ന ബോണ്ട് ലണ്ടന്‍ സ്റ്റോക്ക് എക്സേചേഞ്ചില്‍ ലിസ്റ്റ് ചെയ്യപ്പെടുന്നതും അതിന്റെ വില്‍പനയുടെ തുടക്കം ചടങ്ങായി നടത്തുന്നതും. ലണ്ടന്‍ സ്റ്റോക്ക് എക്സ്ചേഞ്ചില്‍ ഈ മാസം പതിനേഴിനാണ് ചടങ്ങ്. ചടങ്ങില്‍ പങ്കെടുക്കാന്‍ മുഖ്യമന്ത്രി കേന്ദ്രത്തിന്റെ അനുമതി തേടും.

അതേസമയം, കിഫ്ബി മസാല ബോണ്ടില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ വീണ്ടും വിമര്‍ശനമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രംഗത്തെത്തി. കിഫ്ബിക്ക് വേണ്ടി കൂടുതല്‍ സഹകരിച്ച സിഡിപിക്യു കമ്പനിക്കും ലാവ്‌ലിന്‍ കമ്പനിക്കും ബന്ധമുണ്ടെന്ന ആരോപണത്തില്‍ മുഖ്യമന്ത്രി നടത്തുന്ന മൗനം ദുരൂഹമാണെന്ന് ചെന്നിത്തല പറഞ്ഞു. മസാല ബോണ്ട് ഓഹരികള്‍ നല്‍കിയവരെ രഹസ്യമാക്കി വെച്ചത് എന്തിന് വേണ്ടിയാണെന്ന് അദ്ദേഹം ചോദിക്കുന്നു.

ലാവ്‌ലിന്‍ കമ്പനിയുടെ ഏറ്റവും വലിയ ഓഹരി ഉടമകളാണ് സിഡിപിക്യു. 20 ശതമാനം ഓഹരികള്‍ ആണ് അവര്‍ക്ക് ഉള്ളത്. കമ്പനിയുടെ പേര് എന്തിന് മറച്ചു വെക്കുന്നുവെന്ന് വ്യക്തമാക്കണം. കമ്പനികളുടെ പേര് മറച്ചുവയ്ക്കുന്ന മുഖ്യമന്ത്രിയുടെ ഇടപെടല്‍ എന്താണ് സൂചിപ്പിക്കുന്നതെന്നും ചെന്നിത്തല ചോദിച്ചു. വിഷയത്തില്‍ ധനമന്ത്രി തോമസ് ഐസക് ഉരുണ്ടുകളിക്കുകയാണ്. ലാവ്‌ലിന്‍ കമ്പനിയും സിഡിപിക്യുവും തമ്മില്‍ ചെറിയ ബന്ധമെന്ന് പറയുന്ന തോമസ് ഐസക്ക് മറുപടി പറയണം. സിഡിപിക്യുവിന്റെ ആരൊക്കെയുമായി ചര്‍ച്ച നടത്തിയെന്ന് ധനകാര്യമന്ത്രി വ്യക്തമാക്കണമെന്നും ചെന്നിത്തല പറഞ്ഞു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here