അന്‍പത് ശതമാനം വിവിപാറ്റ് രസീതുകള്‍ നിര്‍ബന്ധമായും എണ്ണണമെന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍ സുപ്രീകോടതിയില്‍

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ 50 ശതമാനം വിവിപാറ്റ് രസീതുകള്‍ നിര്‍ബന്ധമായും എണ്ണണമെന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍ സുപ്രീംകോടതിയില്‍. വി വി പാറ്റ് രസീതുകള്‍ എണ്ണി തീര്‍ക്കുന്നതിന് അഞ്ച് ദിവസം കാത്തിരിക്കാന്‍ തയ്യാര്‍ ആണെന്ന് സുപ്രീം കോടതിയില്‍ പ്രതിപക്ഷം നല്‍കിയ സത്യവാങ്മൂലത്തില്‍ വ്യക്തമാക്കുന്നു. പ്രതിപക്ഷത്തിന്റെ സത്യവാങ് മൂലം സുപ്രീം കോടതി നാളെ പരിഗണിക്കും.
ആന്ധ്ര പ്രദേശ് മുഖ്യമന്ത്രി ചന്ദ്ര ബാബു നായിഡു ഉള്‍പ്പെടെ 21 പ്രതിപക്ഷ നേതാക്കളാണ് 50 ശതമാനം വി വി പാറ്റുകള്‍ എണ്ണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കിയത്. ഒരോ മണ്ഡലത്തിലെയും ഒരു ബൂത്തിലെ വിവി പാറ്റ് രസീതുകള്‍ മാത്രം എണ്ണിയാല്‍ മതിയെന്ന തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിലപാട് ഹര്‍ജിക്കാര്‍ ചോദ്യം ചെയ്തിരുന്നു.
50 ശതമാനം വി വി പാറ്റുകള്‍ എണ്ണുമ്പോള്‍ വലിയ കാലതാമസം ഉണ്ടാകുമെന്ന് കമ്മീഷന്‍ കോടതിയെ അറിയിച്ചു. ഇക്കാര്യത്തില്‍ പ്രതിപക്ഷത്തോട് മറുപടി നല്‍കാന്‍ സുപ്രീം കോടതി ആവശ്യപ്പെട്ട പശ്ചാത്തലത്തിലാണ് സത്യവാങ്മൂലം നല്‍കയിരിക്കുന്നത്. ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ വിശ്വാസ്യത ഉറപ്പാക്കുകയാണ് ലക്ഷ്യമെന്നും
വി വി പാറ്റ് രസീതുകള്‍ എണ്ണാന്‍ ഇപ്പോള്‍ ഉള്ളതിനെക്കാള്‍ ഇരട്ടി ആള്‍ക്കാരെ ചുമതലപെടുത്തണമെന്നും സത്യവാങ്മൂലത്തില്‍ ഹര്‍ജിക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
പ്രോട്ടോക്കോളും നടപടിക്രമങ്ങളും കൃത്യമായി നവീകരിച്ചിരുന്നു എങ്കില്‍ വിവിപാറ്റ് നിര്‍ബന്ധമാക്കാന്‍ സുപ്രീംകോടതി ഇടപെടല്‍ എന്ത് കൊണ്ട് വേണ്ടി വന്നുവെന്നും ഒരു സ്ഥാപനവും നവീകരണ പ്രക്രിയയില്‍ നിന്ന് മാറി നില്‍ക്കരുതെന്നും നേരത്തെ സുപ്രീം കോടതി കോടതി നിരീക്ഷിച്ചിരുന്നു. പ്രതിപക്ഷത്തിന്റെ സത്യവാങ്മൂലം പരിഗണിക്കുന്ന സുപ്രീം കോടതി എന്ത് നിലപാട് സ്വീകരിക്കുമെന്നതിനെ ആശ്രയിച്ചിരിക്കും ഇത്തവണത്തെ തിരഞ്ഞെടുപ്പ് പ്രക്രിയയുടെ നടത്തിപ്പ്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here