ചെര്‍പ്പുളശ്ശേരി പീഡനം; കുഞ്ഞിനെ ഏറ്റെടുക്കാനാകില്ലെന്ന് യുവതി

ചെര്‍പ്പുളശ്ശേരിയില്‍ സിപിഐഎമ്മിന്റെ ഏരിയ ഓഫീസില്‍ പീഡനത്തിനിരയായതായി ആരോപണം ഉന്നയിച്ച യുവതി കുഞ്ഞിനെ ഏറ്റെടുക്കാനാകില്ലെന്ന് വ്യക്തമാക്കി രംഗത്ത്. ചൈല്‍ഡ് വെല്‍ഫയര്‍ കമ്മറ്റിയെയാണ് ഇക്കാര്യം അറിയിച്ചത്. യുവതിയില്‍ നിന്ന് ഇക്കാര്യം രേഖാമൂലം എഴുതി വാങ്ങിയ ശേഷം തുടര്‍നടപടി സ്വീകരിക്കുമെന്ന് ചൈല്‍ഡ് വെല്‍ഫയര്‍ കമ്മറ്റി അധികൃതര്‍ അറിയിച്ചു. യുവതി പ്രസവിച്ച കുഞ്ഞ് നിലവില്‍ മലമ്പുഴ ആനന്ദ് ഭവനിലാണ് ഉള്ളത്.

Read more: സിപിഐഎം ഓഫീസില്‍ യുവതിയെ പീഡിപ്പിച്ചതായി പരാതി

ചെര്‍പ്പുളശേരി സിപിഐഎം ഓഫീസില്‍ പീഡിപ്പിക്കപ്പെട്ടെന്ന് മൊഴി നല്‍കിയ മണ്ണൂര്‍ സ്വദേശിയായ യുവതി കഴിഞ്ഞ ദിവസമാണ് പാലക്കാട് ജില്ലാ ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ആയത്. വിവിധ ഘട്ടങ്ങളില്‍ മൊഴി രേഖപ്പെടുത്തിയപ്പോള്‍ പെണ്‍കുട്ടി കുഞ്ഞിനെ വേണ്ടെന്ന നിലപാടില്‍ ഉറച്ചു നിന്നതായാണ് സിഡബ്ലിയുസി അധികൃതര്‍ പറയുന്നത്.

നവജാത ശിശുവിനെ ഉപേക്ഷിച്ച സംഭവത്തില്‍ യുവതിക്കെതിരെ പൊലീസ് കേസ് നിലനില്‍ക്കുന്നുണ്ട്. അതേസമയം, ചെര്‍പ്പുളശേരി പീഡന കേസില്‍ അറസ്റ്റിലായ പ്രതി പ്രകാശന്‍ റിമാന്‍ഡിലാണുള്ളത്. ഇയാളുടെ ഡിഎന്‍എ പരിശോധന ഫലം ലഭിക്കാന്‍ കാത്തിരിക്കുകയാണ് അന്വേഷണ സംഘം. എന്നാല്‍ പാര്‍ട്ടി ഓഫീസില്‍ വെച്ച് പീഡനം നടന്നെന്ന യുവതിയുടെ മൊഴില്‍ അവ്യക്തതയുണ്ടെന്ന നിലപാടില്‍ ഉറച്ച് നില്‍ക്കുകയാണ് പൊലീസ്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top