ലോക്‌സഭാ തെരഞ്ഞെടുപ്പ്; പത്രിക പിൻവലിക്കാനുള്ള സമയപരിധി കഴിഞ്ഞു; സംസ്ഥാനത്ത് 227 സ്ഥാനാർഥികൾ

ലോക്‌സഭാ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് 227 സ്ഥാനാർഥികൾ . വയനാട്ടിലാണ് കൂടുതൽ സ്ഥാനാർത്ഥികൾ – 20, കുറവ് ആലത്തൂരിലും – 6 പേർ. പത്രിക പിൻവലിക്കാനുള്ള സമയപരിധി കഴിഞ്ഞതോടെ സ്ഥാനാർഥികൾക്ക് ചിഹ്നവും അനുവദിച്ചു.
അന്തിമ സ്ഥാനാര്‍ഥി പട്ടിക
കാസര്‍ഗോഡ് 9
കണ്ണൂര്‍ 13
വയനാട് 20
വടകര 12
കോഴിക്കോട് 14
പൊന്നാനി 12
മലപ്പുറം 8
പാലക്കാട് 9
ആലത്തൂര്‍ 6
തൃശൂര്‍ 8
ഇടുക്കി 8
കോട്ടയം 7
ആലപ്പുഴ 12
മാവേലിക്കര 10
പത്തനംതിട്ട 8
കൊല്ലം 9
ആറ്റിങ്ങല്‍ 19
തിരുവനന്തപുരം 17
ചാലക്കുടി 13
എറണാകുളം 13
പല മണ്ഡലങ്ങളിലും പ്രമുഖ സ്ഥാനാർഥികൾക്ക് അപര ഭീഷണിയുണ്ട്. വയനാട്ടിൽ രാഹുൽഗാന്ധിക്ക് രണ്ടു അപരന്മാരെ നേരിടണം. കോൺഗ്രസ് അധ്യക്ഷൻ രാഹുൽഗാന്ധിക്കു പുറമേ കെഇ രാഹുൽഗാന്ധിയും കെ.രാകുൽ ഗാന്ധിയും. പൊന്നാനിയിൽ ഇടി മുഹമ്മദ് ബഷീറിന് നേരിടേണ്ടത് മൂന്നു മുഹമ്മദ് ബഷീറുമാരെ. കത്രിക ചിഹ്നത്തിൽ മത്സരിക്കുന്ന എതിർ സ്ഥാനാർഥി പി.വി.അൻവറിനെ പൂട്ടാൻ അതേപേരിൽ അപരനുണ്ട്. പാലക്കാട്ട് എംബി രാജേഷിന് ഭീഷണിയായി പി.രാജേഷും എം.രാജേഷും. മലപ്പുറത്ത് വിപി സാനുവിനെ നേരിടാൻ എൻ.കെ.സാനു. ആറ്റിങ്ങലിൽ അടൂർ പ്രകാശിനെതിരേ രണ്ടു പ്രകാശുമാർ .
Read Also : എന്താണ് വിവിപാറ്റ് ? എന്തിനാണ് വിവിപാറ്റ് ?
തിരുവനന്തപുരത്തെ യുഡിഎഫ് സ്ഥാനാർഥി ശശി തരൂരിനു ഭീഷണിയായി ടി.ശശിയുണ്ട്. പത്തനംതിട്ടയിൽ വീണാ ജോർജിന് ഡിഷ് ആന്റിനയിലാണ് എൻ വീണ വെല്ലുവിളിയുയർത്തുന്നത്. കണ്ണൂരിൽ പികെ ശ്രീമതി രണ്ട് ശ്രീമതിമാരേയും കെ സുധാകരൻ 3 സുധാകരൻമാരേയും നേരിടണം . നേരിയ ഭൂരിപക്ഷമുള്ള ചില മണ്ഡലങ്ങളിൽ അപരന്മാർ വിധി നിർണയിച്ച ചരിത്രമുണ്ടെന്നത് പ്രമുഖ സ്ഥാനാർത്ഥികളെ വലയ്ക്കുന്നു. പത്രിക പിൻവലിക്കൽ പൂർത്തിയാതോടെ സംസ്ഥാനത്തെ തെരഞ്ഞെടുപ്പ് ചിത്രം വ്യക്തമായി. സ്ഥാനാർഥികൾക്ക് ചിഹ്നങ്ങളും അനുവദിച്ചു.
‘
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here