തെരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കാൻ ആവശ്യപ്പെട്ട് വയനാട്ടിൽ മാവോയിസ്റ്റ് പോസ്റ്ററുകളും ബാനറുകളും

തെരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കാൻ ആവശ്യപ്പെട്ട് വയനാട്ടിൽ മാവോയിസ്റ്റ് പോസ്റ്ററുകളും ബാനറുകളും പ്രത്യക്ഷപ്പെട്ടു.ജനകീയാധികാരം സ്ഥാപിക്കാൻ ജനകീയ യുദ്ധപാതയിൽ അണിനിരക്കുക, പുത്തൻ ജനാധിപത്യ ഇന്ത്യയ്ക്കായി കാർഷിക വിപ്ലവത്തിന്റെ ചെങ്കൊടിക്ക് കീഴിൽ അണി നിരക്കുക തുടങ്ങിയ ആഹ്വാനങ്ങളും പോസ്റ്ററുകളിലുണ്ട്.

Read Also; വയനാട്ടിൽ വീണ്ടും മാവോയിസ്റ്റ് സാന്നിധ്യം; തണ്ടർബോൾട്ട് പരിശോധന നടത്തുന്നു

സിപിഐ മാവോയിസ്റ്റ് നാടുകാണി ഏരിയാ സമിതിയുടെ പേരിലാണ് പോസ്റ്ററുകൾ. മേപ്പാടി മുണ്ടക്കയിലാണ് ഇന്ന് രാവിലെ പോസ്റ്ററുകളും ബാനറുകളും പ്രത്യക്ഷപ്പെട്ടത്.

യുഡിഎഫ് ഓഫീസിന്റെ ചുവരിലും പോസ്റ്ററുകൾ ഒട്ടിച്ചിട്ടുണ്ട്. റോഡരികിൽ രാഹുൽ ഗാന്ധിക്ക് വോട്ടഭ്യർത്ഥിച്ചുള്ള പോസ്റ്ററുകൾ മറയ്ക്കുന്ന വിധത്തിലാണ്‌ തെരഞ്ഞെടുപ്പ് ബഹിഷ്‌കരണത്തിന് ആഹ്വാനം ചെയ്തുള്ള ബാനർ കെട്ടിയിരിക്കുന്നത്. വിവരമറിഞ്ഞ് തണ്ടർബോൾട്ട് സംഘം സ്ഥലത്തെത്തി പരിശോധന ആരംഭിച്ചിട്ടുണ്ട്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top