സിപിഎമ്മിന്‍റെ പ്ര​സക്തി കു​റ​യു​ന്ന​തി​ന് കാ​ര​ണം കോ​ണ്‍​ഗ്ര​സ​ല്ലെ​ന്ന് ഉ​മ്മ​ൻ ചാ​ണ്ടി

രാ​ജ്യ​ത്ത് സി​പി​എ​മ്മി​ന്‍റെ പ്ര​സ​ക്തി കു​റ​യു​ന്ന​തി​ന് കാ​ര​ണം കോ​ണ്‍​ഗ്ര​സ​ല്ലെ​ന്ന് എ​ഐ​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഉ​മ്മ​ൻ ചാ​ണ്ടി. സി​പി​എം ഇ​പ്പോ​ൾ സ്വ​യം കു​ഴി​ച്ച കു​ഴി​യി​ൽ വീ​ണി​രി​ക്കു​ക​യാ​ണെ​ന്നും ഉ​മ്മ​ൻ ചാ​ണ്ടി വ​യ​നാ​ട്ടി​ൽ പ​റ​ഞ്ഞു.

കേ​ര​ള​ത്തി​ൽ യു​ഡി​എ​ഫും എ​ൽ​ഡി​എ​ഫും ത​മ്മി​ലാ​ണ് മ​ത്സ​രം. സി​പി​എ​മ്മി​നെ​തി​രേ ഒ​ന്നും പ​റ​യി​ല്ലെ​ന്ന് കോ​ൺ​ഗ്ര​സ് അ​ധ്യ​ക്ഷ​ൻ രാ​ഹു​ൽ ഗാ​ന്ധി പ​റ​ഞ്ഞ​ത് അ​ദ്ദേ​ഹ​ത്തി​ന്‍റെ മ​ഹ​ത്വം കൊ​ണ്ടാ​ണെ​ന്നും ഉ​മ്മ​ൻ ചാ​ണ്ടി പ​റ​ഞ്ഞു.

ബിജെപിക്കെതിരായി മറ്റ് രാഷ്ട്രീയ പാർട്ടികൾ ഒന്നിക്കണമെന്ന് കോൺഗ്രസ്സ് ആഗ്രഹിക്കുകയും അതിന് രാഹുൽ ഗാന്ധി തുടക്കം കുറിക്കുകയും ചെയ്തു. അതിൽ ഇടത് മുന്നണി ഉണ്ടാവണമെന്നാണ് കോൺഗ്രസ്സ് ആഗ്രഹിച്ചത്. സിപിഐ എതിനു തയ്യാറായെങ്കിലും കേരളത്തിൽ സിപിഎം അതിനു തയ്യാറായില്ലെന്ന് ഉമ്മൻ ചാണ്ടി കുറ്റപ്പെടുത്തി.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top