50 വർഷം പിന്നിട്ട് വിക്രം സരാഭായ് സ്‌പെസ് സെന്ററിലെ സ്‌പേസ് ഫിസിക്ക്‌സ് ലാബോറട്ടറി

50 വർഷം പിന്നിട്ട് തുമ്പ വിക്രം സരാഭായ് സ്‌പെസ് സെന്ററിലെ സ്‌പേസ് ഫിസിക്ക്‌സ് ലാബോറട്ടറി. 1968 ൽ ആരംഭിച്ച ലബോറട്ടറിയുടെ സുവർണ ജൂബിലി അഘോഷങ്ങൾ തുമ്പ ബഹിരാകാശ കേന്ദ്രത്തിൽ നടന്നു.

ബഹിരാകാശ ഗവേഷണങ്ങൾക്കായി തുമ്പ റോക്കറ്റ് വിക്ഷേപണ കേന്ദ്രത്തിൽ സ്‌പേസ് ഫിസിക്കിസ് ലബോറട്ടറി ആരംഭിച്ചത്. ഐഎസ്ആർഒ നടത്തിയ മംഗളയാൻ ഉൾപ്പെടെയുള്ള പദ്ധതികൾക്ക് സങ്കേതിക സഹായങ്ങൾ നൽകുന്നതിൽ തുമ്പയിലെ ഗവേഷണ കേന്ദ്രം പ്രധാന പങ്കുവഹിച്ചു. സ്‌പേസ് ഫിസിക്കസ് ലബോറട്ടറിയുടെ സുവർണ ജൂബിലി ആഘോഷം ഐഎസ്ആർഒ മുൻ ചെയർമാൻ കെ കസ്തൂരി രംഗൻ ഉദ്ഘാടനം ചെയ്തു.

Read Also : ശത്രുരാജ്യങ്ങളുടെ റഡാർ വിവരങ്ങൾ ചോർത്താൻ ആകാശത്തെ ചാരക്കണ്ണ്; എമിസാറ്റ് വിക്ഷേപിച്ചു

ഫിസിക്കിസ് ലബോറട്ടറിയിൽ നിർമ്മിച്ചെടുത്ത ഉപകരണങ്ങളുടെയും റോക്കറ്റുകളുടെ പ്രദർശനവും സുവർണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി നടന്നു.എസ്.പി.എൽ മുൻ സാരഥികളായ ഡോ. ബി. വി കൃഷ്ണമൂർത്തി, പ്രഫ ആർ. ശ്രീധരൻ, കെ. കൃഷ്ണമൂർത്തി,ശാന്തിസ്വരൂപ് ഭട്‌നാഗർ അവാർഡ് ജേതാവ് ഡോ. അനിൽ ഭരദ്വാജ് എന്നിവരെ ആദരിച്ചു

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top