അനസ് ഗോകുലത്തിലേക്കില്ലെന്ന് ക്ലബ് പ്രസിഡന്റ്

കേരള ബ്ലാസ്റ്റേഴ്സ് സെന്റർ ബാക്ക് അനസ് എടത്തൊടിക അടുത്ത സീസണിൽ ഗോകുലം കേരള എഫ്സിയിൽ കളിക്കുമെന്ന വാർത്ത നിഷേധിച്ച് ക്ലബ് പ്രസിഡൻ്റ്. അനസ് ഗോകുലം കേരള എഫ്സിയിലേക്കും പകരം അർജുൻ ജയരാജ് കേരള ബ്ലാസ്റ്റേഴ്സിലേക്കും ചേക്കേറും എന്നായിരുന്നു അഭ്യൂഹങ്ങൾ. എന്നാൽ ഈ അഭ്യൂഹങ്ങൾ ഗോകുലം കേരള എഫ് സി നിഷേധിച്ചു.

ക്ലബ് പ്രസിഡന്റ് പ്രവീൺ ആണ് ഇക്കാര്യം വ്യക്തമാക്കിയത്. അനസിനെ ഗോകുലം കേരള എഫ് സി സ്വന്തമാക്കുന്നു എന്ന അഭ്യൂഹങ്ങൾ താനും അറിഞ്ഞു. പക്ഷെ അത് തീർത്തും അടിസ്ഥാന രഹിതമായ വാർത്തയാണ് താനോ ക്ലബോ അനസുമായി ഇത്തരം ചർച്ചകൾ നടത്തിയിട്ടില്ല എന്നും പ്രവീൺ പറഞ്ഞു‌.

Read also: അനസ് എടത്തൊടിക ബ്ലാസ്റ്റേഴ്സ് വിടുന്നു; ഇനി ഗോകുലത്തിൽ കളിക്കും

കഴിഞ്ഞ സീസണിൽ പരിക്ക് കാരണം പല മത്സരങ്ങളും കളിക്കാൻ അനസിനായിരുന്നില്ല. ഇതാണ് അഭ്യൂഹങ്ങൾക്ക് ശക്തി പകർന്നത്. കഴിഞ്ഞ സീസണിലാണ് ജംഷഡ്പൂർ എഫ്സിയിൽ നിന്നും അനസ് കേരള ബ്ലാസ്റ്റേഴ്സിലേക്കെത്തുന്നത്. ബ്ലാസ്റ്റേഴ്സിനു വേണ്ടി ഒൻപത് മത്സരങ്ങളിലാണ് അനസ് ബൂട്ട് കെട്ടിയത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top